Latest Videos

ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന്റെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി

By Web TeamFirst Published Aug 10, 2022, 1:29 AM IST
Highlights

ഫ്ലാറ്റിൽ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ നിഷാമിന്റെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി.  തൃശൂർ പെരിങ്ങനം പൊലീസ് കസ്റ്റഡിയിലുള്ള ഹമ്മർ വാഹനത്തിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്

തൃശൂർ: ഫ്ലാറ്റിൽ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ നിഷാമിന്റെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി.  തൃശൂർ പെരിങ്ങനം പൊലീസ് കസ്റ്റഡിയിലുള്ള ഹമ്മർ വാഹനത്തിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്. ഇതു സംബന്ധിച്ച് തൃശൂർ ആർടിഓ ഉത്തരവിറക്കി.  ഗുരുതര കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാന്നുള്ള തിരുമാനത്തിന്റെ ഭാഗമായാണ് ഉത്തരവ്. 

അതേസമയം പ്രതി നിഷാമിനെതിരെ മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തിരിരുന്നു. സഹ തടവുകാരന്‍റെ കാലിൽ ചൂടുവെള്ളം ഒഴിച്ചുവെന്ന കേസിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ കേസിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസും ജയിൽ ഉദ്യോഗസ്ഥരും പറയുന്നത്. ജൂണിൽ നടന്ന സംഭവത്തിൽ സഹതടവുകാരനായ നസീർ ആദ്യം പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്നാണ് ജയിൽ ഉദ്യോഗസ്ഥർ പറയുന്നത്.

Read more: ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ട മരണം, വഴിത്തിരിവായത് റെനീസ് തന്നെ വച്ച കാമറയിലെ ദൃശ്യങ്ങൾ

ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്ന ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ബിസിനസുകാരനായ മുഹമ്മദ് നിഷാം കൊലപ്പെടുത്തിയ സംഭവം. പണത്തിന്റെയും അധികാരത്തിന്റെയും അഹന്തയിൽ ക്രൂരകൃത്യം ചെയ്ത ശേഷം കേസ് അട്ടിമറിക്കാൻ ശ്രമിച്ചതുവരെ വിവാദമായിരുന്നു. വിയ്യൂരും, കണ്ണൂർ ജയിലിലും ശിക്ഷ അനുഭവിച്ച നിഷാമിപ്പോള്‍ പജപ്പുര സെൻട്രൽ ജയിലാണ് കഴിയുന്നത്. 

വധശിക്ഷ വിധിക്കപ്പെട്ട് പൂ‍ജപ്പുരയിൽ കഴിയുന്ന ബിനു എന്ന തടവുകാരനുമായി ചേർന്ന് നസീറെന്ന സഹതടവുകാരന്റെ കാലിൽ ചൂടുവെളളം ഒഴിച്ചുവെന്നാണ് നിഷാമിനെതിരായ പുതിയ കേസ്. നസീർ കോടതിയിൽ നൽകിയ പരാതിയില്‍ പൂജപ്പുര പൊലീസ് കേസെടുത്ത് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ജൂണ്‍ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നതെങ്കിലും. കേസെടുത്തത് ഈ മാസം രണ്ടിനുമായിരുന്നു. ഇതാണ് പൊലീസും ജയിൽ അധികൃതരും സംശയം ആരോപിക്കുന്നത്.

Read more:കേസുകൾ ഒഴിവാക്കണം, സ്റ്റേഷൻ വളപ്പിൽ പ്രതിയുടെ ആത്മഹത്യാശ്രമം, വീണ്ടും കേസെടുത്ത് പൊലീസ്

പൂജപ്പുര സെൻട്രൽ ജയിലിലെ 12-ാം ബ്ലോക്കിലെ മേസ്തിരിയാണ് കൊലക്കേസ് പ്രതിയും പരാതിക്കാരനുമായ നസീർ. ഈ ബ്ലോക്കിൽ ജോലിക്കു പോകുന്നയാളാണ് തടവുകാരനായ ബിനു. ജയിൽ ബാർബർ ഷോപ്പിലെ സാമഗ്രികള്‍ വൃത്തിയാക്കാൻ വച്ചിരുന്ന ചൂടുവെള്ളം കാലിൽ വീണെന്ന് പറഞ്ഞ് നസീർ ജയിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

click me!