
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ടെക്കി യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വിജയവാഡയിൽ നിന്ന് എൻജിനീയറായ ശ്രീകാന്ത് റെഡ്ഡി ആണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ സിഗ്നൽ ട്രാക്ക് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
ജൂൺ 23-നാണ് എൺപത് ശതമാനം കത്തിക്കരിഞ്ഞ നിലയിൽ ഐടി ജീവനക്കാരി ഭുവനേശ്വരിയുടെ മൃതദേഹം തിരുപ്പതിയിലെ ആശുപത്രിക്ക് സമീപം കണ്ടെത്തുന്നത്. ഇവർക്ക് 27 വയസായിരുന്നു. ഒരു ടാക്സി ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഒരു വലിയ സ്യൂട്ട്കേസുമായി ശ്രീകാന്തും കുഞ്ഞും ഇയാളുടെ കാറിൽ യാത്ര ചെയ്തിരുന്നതായി പോലീസ് കണ്ടെത്തുന്നത്.
ആശുപത്രിക്ക് സമീപം കാർ നിർത്തിയപ്പോൾ ശ്രീകാന്ത് സ്യൂട്ട്കേസുമായി പുറത്തിറങ്ങി മൃതദേഹം കത്തിച്ചു. പിന്നീട് തന്റെ കാറിൽ തന്നെ അപ്പാർട്ട്മെന്റിലേക്ക് മടങ്ങിയെന്നുമാണ് ഡ്രൈവറുടെ മൊഴി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam