
ആലപ്പുഴ: മുൻ ഹണി ട്രാപ്പ് കേസിലെ പ്രതി മുക്കുപണ്ടം പണയം വെച്ച കേസിൽ പിടിയിൽ. തൃശ്ശൂർ സ്വദേശി രുക്സാന ആണ് മാവേലിക്കര പൊലീസിന്‍റെ പിടിയിലായത്. മാവേലിക്കരയിലെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ചു ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. കേരളത്തിലെ പ്രമാദമായ ഹണി ട്രാപ്പ് കേസിൽ പ്രതിയായിരുന്നു രുക്സാന. മുക്കുപണ്ടം പണയം വെച്ച കേസിൽ നേരത്തെ രുക്സാനയുടെ ഭർത്താവ് സജീറും സുഹൃത്ത് സുധീഷും പിടിയിലായിരുന്നു. ഒളിവിൽ പോയ രുക്സാനയെ തൃശ്ശൂർ വടക്കാഞ്ചേരിയിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam