
മുംബൈ: മാരക മയക്കുമരുന്നായ മെഫെഡ്രോൺ നിർമ്മിച്ച് വിൽപന നടത്തിയ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയ 52കാരനുംകൂട്ടാളികളും അറസ്റ്റിൽ. പാൽഘർ ജില്ലയിലെ നലസോപാരയിൽ നടന്ന റെയ്ഡിലാണ് 1,400 കോടി രൂപ വിലമതിക്കുന്ന 700 കിലോഗ്രാം മെഫെഡ്രോൺ പിടികൂടിയത്. കെമിസ്റ്റ് അഞ്ച് പേരെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി നാർക്കോട്ടിക് സെൽ (എഎൻസി) ബുധനാഴ്ച നാലസോപാരയിൽ നടത്തിയ റെയ്ഡിലാണ് ഇത്രയും വിലപിടിപ്പുള്ള മയക്കുമരുന്ന് കണ്ടെടുത്തത്. മുംബൈയിലെയും സമീപ പ്രദേശങ്ങളിലെയും വിതരണക്കാർക്ക് എത്തിച്ച് നൽകാൻ ഉദ്ദേശിച്ച് നിർമിച്ചതാണ് മയക്കുമരുന്നെന്നും അധികൃതർ പറഞ്ഞു. കേസിലെ മുഖ്യപ്രതി ഓർഗാനിക് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ്. ലാബിൽ മെഫിഡ്രോൺ ഉൽപ്പാദിപ്പിക്കുന്നതിൽ സ്വയം വൈദഗ്ധ്യം നേടിയെന്നും മറ്റ് നാല് പ്രതികളിൽ ഒരാൾ സ്ത്രീയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ആന്റി നാർക്കോട്ടിക് സെല്ലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. നേരത്തെ അറസ്റ്റ് ചെയ്ത ഒരാളിൽ നിന്ന് 250 ഗ്രാം മെഫിഡ്രോൺ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് 2.760 കിലോ മെഫെഡ്രോണുമായി യുവാവും യുവതിയും പിടിയിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വിതരണ-നിർമാണ ശൃംഖലയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. തുടർന്ന് നടത്തിയ റെയ്ഡിൽ പ്രതികളിൽ നിന്ന് 1,403 കോടി രൂപ വിലമതിക്കുന്ന 701.740 കിലോഗ്രാം മെഫെഡ്രോൺ അന്വേഷണ സംഘം കണ്ടെടുത്തെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (എഎൻസി) ദത്ത നലവാഡെ പത്രസമ്മേളനത്തിൽ പറഞ്ഞു. ഓർഗാനിക് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയ പ്രതി, വിവിധ രാസവസ്തുക്കൾ പരീക്ഷിച്ചതിന് ശേഷം മെഫെഡ്രോൺ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഫോർമുല സ്വയം വികസിപ്പിക്കുകയായിരുന്നുവെന്നും നിലവാരം കൂടിയ മയക്കുമരുന്നാണ് ഇയാൾ നിർമിച്ചതെന്നും പൊലീസ് വ്യക്തമാക്കി. മയക്കുമരുന്ന് മൊത്തക്കച്ചവടക്കാർ മെഫെഡ്രോണിനായി ഇയാളെയാണ് ബന്ധപ്പെട്ടിരുന്നത്. 25 കിലോയിൽ താഴെ അളവിൽ ഇയാൾ വിൽപന നടത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. സോഷ്യൽമീഡിയയും ആപ്ലിക്കേഷനും ഉപയോഗിച്ചായിരുന്നു വിൽപന.
മയക്കുമരുന്ന് വാങ്ങാൻ ബൈക്കിൽ കറങ്ങി നടന്ന് മോഷണം, രണ്ട് യുവാക്കളെ പിടികൂടി പൊലീസ്
മൊത്തം അഞ്ച് പ്രതികളിൽ നാലുപേരെ മുംബൈയിൽ നിന്നും ഒരാളെ നലസോപാരയിൽനിന്നും അറസ്റ്റ് ചെയ്തു. സമീപകാലത്ത് സിറ്റി പോലീസ് നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് (എൻഡിപിഎസ്) ആക്‌ട് പ്രകാരം നിരോധിച്ചിരിക്കുന്ന സൈക്കോട്രോപിക് പദാർത്ഥമായ സിന്തറ്റിക് മയക്കുമരുന്നാണ് 'മ്യാവൂ മ്യാവൂ' അല്ലെങ്കിൽ എംഡി എന്ന പേരിൽ അറിയപ്പെടുന്ന മെഫെഡ്രോൺ.
സൗദിയിൽ വന്‍തോതില്‍ ലഹരിമരുന്ന് പിടികൂടി; സ്ത്രീയുള്‍പ്പെടെ അഞ്ചുപേർ കസ്റ്റഡിയിൽ