
കോട്ടയം: ചെങ്ങന്നൂരില്‍ രാസലഹരി വില്‍പനയ്ക്കെത്തിയ സംഘത്തെ പിടികൂടി എക്‌സൈസ്. ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശികളായ ജെത്രോ വര്‍ഗീസ് (27), സഹോദരന്‍ ജൂവല്‍ വര്‍ഗീസ് (31), സുഹൃത്ത് സോനു രാജു (32) എന്നിവരെയാണ് കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 3.5 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി എക്‌സൈസ് അറിയിച്ചു.
'ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഇവരുടെ കാര്‍ എക്‌സൈസ് സംഘത്തെ കണ്ടതോടെ വേഗത്തിലെടുത്ത് മുന്നോട്ട് പോകുവാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ചെറിയ പ്ലാസ്റ്റിക് സിബ് ലോക് കവറുകളില്‍ ആക്കിയാണ് ഇവര്‍ എംഡിഎംഎ വില്‍പനയ്ക്ക് കൊണ്ടുവന്നത്. പ്രതികള്‍ എല്ലാവരും ബിരുദാനന്തര ബിരുദമുള്ളവരും അധ്യാപനം അടക്കമുള്ള ജോലികള്‍ ചെയ്യുന്നവരുമാണ്. ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്ന് കൊണ്ടുവന്നിരുന്നത്.' സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞതെന്നും എക്‌സൈസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെആര്‍ ബിനോദ്, അനു വി ഗോപിനാഥ്, പ്രിവന്റീവ് ഓഫീസര്‍മാരായ വിനോദ് കെഎന്‍, രാജേഷ് എസ്, കെസി ബൈജുമോന്‍, പ്രിവന്റീവ് ഓഫീസര്‍ നിഫി ജേക്കബ്, ആരോമല്‍ മോഹന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനോദ് കുമാര്‍, സജീവ് കെഎല്‍, ശ്യാം ശശിധരന്‍, പ്രദീപ് എംജി, പ്രശോഭ് കെവി, അജു, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സബിത കെവി, എക്‌സൈസ് ഡ്രൈവര്‍മാരായ അജയകുമാര്‍, അനില്‍ എന്നിവരും പങ്കെടുത്തു. പൊതുജനങ്ങള്‍ക്ക് കോട്ടയം ജില്ലയില്‍ മദ്യവും മയക്കുമരുന്നും സംബന്ധിച്ച കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ 0481-2583801, 94000 69506 നമ്പറുകളില്‍ അറിയിക്കാമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വന്ദേഭാരത് ട്രെയിനിടിച്ച് റിട്ടയേർഡ് അധ്യാപകന് ദാരുണാന്ത്യം; അപകടം പാലക്കാട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam