ആറ് മാസത്തെ പക! ജയിൽ മോചിതനായതിന് പിന്നാലെ യുവാവിനെ വെട്ടിനുറുക്കി

Published : Aug 18, 2022, 05:25 PM ISTUpdated : Aug 19, 2022, 10:19 AM IST
ആറ് മാസത്തെ പക! ജയിൽ മോചിതനായതിന് പിന്നാലെ യുവാവിനെ വെട്ടിനുറുക്കി

Synopsis

ഗുണ്ടാസംഘങ്ങളുടെ മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

ചെന്നൈ : തമിഴ്നാട് മയിലാടുംതുറയിൽ ഗുണ്ടാനിയമപ്രകാരം റിമാൻഡിലായിരുന്ന യുവാവിനെ ജയിൽ മോചിതനായതിന് തൊട്ടുപിന്നാലെ വെട്ടിക്കൊന്നു. വണ്ണിയർ സംഘം നേതാവുകൂടിയായ കണ്ണനാണ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങളുടെ മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

മയിലാടുംതുറ കോത തെരുവ് സ്വദേശിയായ കണ്ണനും തൊട്ടടുത്ത കലൈനാർ കോളനി സ്വദേശി കതിരവനും തമ്മിൽ ഏറെ നാളായി നിലനിന്ന വൈരാഗ്യമാണ് നിഷ്ഠൂരമായ കൊലപാതകത്തിൽ കലാശിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ അടിപിടിയെത്തുടർന്ന് കതിരവന്‍റെ പരാതിയിൽ ഗുണ്ടാ നിയമപ്രകാരം കണ്ണനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. 

കടത്തിയ സ്വര്‍ണ്ണം വിമാനത്താവളത്തിന് പുറത്തെത്തിച്ച് കസ്റ്റംസ് സൂപ്രണ്ട്! ഒടുവിൽ പൊലീസ് പിടിയിൽ

രണ്ടാഴ്ച മുമ്പാണ് കണ്ണൻ ജയിൽമോചിതനായത്. ആറ് മാസം മുമ്പുണ്ടായ സംഭവത്തിൽ അപമാനിതനായ കതിരവൻ കണ്ണനോട് പകവീട്ടാൻ തക്കംപാർത്തിരിക്കുകയായിരുന്നു. ഇന്നലെ രാത്രി കണ്ണനും സുഹൃത്തുക്കളും മയിലാടുതുറ പുതിയ ബസ്റ്റാൻഡിലെ മുറുക്കാൻ കടയിൽ നിന്ന് പാൻ വാങ്ങി മടങ്ങുമ്പോൾ പതിയിരുന്ന കതിരവന്‍റെ സംഘം ആക്രമിച്ചു. മുഖത്തും നെഞ്ചിനും വെട്ടി കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന രഞ്ജിത്, ദിവാക‍ർ എന്നിവ‍ർ ഓടി രക്ഷപ്പെട്ടു. കൊലയാളി സംഘത്തിൽ 12 പേരുണ്ടെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തി.

കോട്ടയത്ത് ഓടയില്‍ യുവാവിന്‍റെ മൃതദേഹം; മുഖത്തും ശരീരത്തും പാടുകള്‍, അരയിൽ മദ്യക്കുപ്പി തിരുകിയ നിലയില്‍

പ്രതികൾക്കായി മയിലാടുതുറ പൊലീസ് തെരച്ചിൽ തുടരുകയാണ്. കൊല നടക്കുന്ന സമയത്ത് കണ്ണനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ദിവാകറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണനെ ഇവിടേക്ക് എത്തിക്കുന്നതിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കൊല്ലപ്പെട്ടത് വണ്ണിയർ സംഘം നേതാവ് കൂടി ആയതുകൊണ്ട് പ്രദേശത്ത് സംഘർഷ സാഹചര്യം നിലനിൽക്കുകയാണ്. മയിലാടുതുറ നഗരത്തിൽ വൻ പൊലീസ് സംഘത്തെ വിന്ന്യസിച്ചിട്ടുണ്ട്.

റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് രണ്ടര വയസുകാരനെ തട്ടിക്കൊണ്ട് പോയി, ആറ് മണിക്കൂറിനുള്ളിൽ പ്രതികളെ പൊക്കി

മുംബൈ : കല്ല്യാണിൽ റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് രണ്ടര വയസുകാരനെ തട്ടിക്കൊണ്ട് പോയി. പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബിഹാർ സ്വദേശിനിയുടെ മകനെയാണ് രണ്ടംഗ സംഘം  തട്ടിക്കൊണ്ട് പോയത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്ലാറ്റ്ഫോമിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ആറ് മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി. അമിത് ശിൻഡെ, പൂജാ മുൻഡെ എന്നിവരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഉറങ്ങിക്കിട്ടക്കുന്ന കുട്ടിയുടെ അടുത്ത് പൂജാ മുൻഡെ നിൽക്കുന്നതും ആളില്ലെന്ന് ഉറപ്പാക്കിയ ശേഷം അമിത് ഷിൻഡെയെത്തി കുട്ടിയെ എടുക്കുന്നതും ഇരുവരും  വേഗത്തിൽ കടന്നുകളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
നാട്ടിലെ അടിപിടിയിൽ പൊലീസിൽ മൊഴി നൽകി, പഞ്ചായത്തംഗത്തിനും സുഹൃത്തിനും ഗുണ്ടാസംഘത്തിന്റെ മർദ്ദനം