
എറണാകുളം: ചേരാനെല്ലൂരിൽ ജ്വല്ലറി കുത്തിതുറന്ന് മുക്കാൽ കിലോ സ്വർണവും പണവും മോഷ്ടിച്ചയാളെ പിടികൂടി. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ സ്വദേശി മന്നുള്ളിൽ വീട്ടിൽ ലാലു എന്ന ജോസാണ് പൊലീസ് പിടിയിലായത്.
ചേരാനെല്ലൂർ കെ.ആർ ജ്വല്ലറിയിൽ കഴിഞ ദിവസമാണ് മോഷണം നടന്നത്. ചുമർ കുത്തിതുറന്ന് അകത്ത് കയറിയ മോഷ്ടാവ് 105 പവൻ സ്വർണാഭരങ്ങളും തൊണ്ണൂറായിരം രൂപായുമാണ് മോഷ്ടിച്ചത്. സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ പ്രതിയെ പൊലീസ് പൊക്കി. കളമശ്ശേരിയിൽ ഒളിവിൽ താമസിച്ചിരുന്ന വാടക കെട്ടിടത്തിൽ നിന്നാണ് ജോസിനെ പിടികൂടിയത്.
മോഷണശേഷം സ്വർണാഭരണങ്ങളും പണവുമായി ഈരാറ്റു പേട്ടയിലേക്കാണ് പ്രതി മുങ്ങിയത്. മോഷണ മുതൽ ഇവിടെ ഒളിപ്പിച്ച ശേഷം കളമശ്ശേരിയിലെ വാടകകെട്ടിടത്തിൽ തിരിച്ചെത്തി. ഇതിനിടെയാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. സ്വർണാഭരണങ്ങളും പണവും സ്ഥലത്ത് നിന്നും അന്വേഷണ സംഘം കണ്ടെടുത്തു.
ജ്വല്ലറിയിൽ ഷോകേസിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. ലോക്കറിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും നഷ്ടപ്പെട്ടിട്ടില്ല. ലോക്കർ തുറക്കാനാവാത്തതിനാൽ പ്രതി ഉപേക്ഷിക്കുകയായിരുന്നു. തൃപ്പൂണിത്തുറയിലെ ഒരു കൊലപാതകക്കേസിലും പുത്തൻകുരിശിലും ഏറ്റുമാനൂരുലും മറ്റുമായി നിരവധി മോഷണക്കേസുകളിലും പ്രതിയാണ് ജോസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam