
പത്തനംതിട്ട: ചിങ്ങവനം സ്വകാര്യ ബാങ്ക് കൊള്ളയടിച്ച കേസില്‍ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. കളഞ്ഞൂർ പാടം സ്വദേശി ഫൈസൽ രാജാണ് (35) കീഴടങ്ങിയത്. ഒരു കോടിയിൽ അധികം രൂപയുടെ സ്വർണവും പണവുമാണ് കോട്ടയം ചിങ്ങവനം സ്വകാര്യ ബാങ്കിൽ നിന്ന് കവർന്നത്. കേസില്‍ മുഖ്യപ്രതിയായ ഫൈസല്‍ രാജ് പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് മുൻപാകെയാണ് കീഴടങ്ങിയത്. കൊടകര ഇസാഫ് ബാങ്ക് കവർച്ചാ കേസിലെയും മുഖ്യപ്രതിയാണ് ഫൈസൽ രാജ്. മറ്റു കവര്‍ച്ചാ കേസുകളിലും ഫൈസല്‍ രാജ് പ്രതിയാണ്. ചിങ്ങവനം സ്വകാര്യ ബാങ്കിലെ കവര്‍ച്ചാ കേസില്‍ ഫൈസലിനായി പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് കീഴടങ്ങല്‍.
ഇക്കഴിഞ്ഞ ആഗസ്റ്റ് ആദ്യമാണ് ചിങ്ങവനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച നടന്നത്. എട്ടു ലക്ഷം രൂപയും ഒന്നേകാല്‍ കോടിയുടെ സ്വര്‍ണവുമാണ് മോഷണം പോയിരുന്നത്. സിസിടിവിയുടെയും ഡിവിആറും മോഷ്ടിച്ചിരുന്നു. തെളിവ് നശിപ്പിക്കാന്‍ പരിസരത്ത് സോപ്പുപൊടിയും വിതറിയിരുന്നു. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.
'വണ്ടിപ്പെരിയാര്‍ കേസ് അട്ടിമറിച്ചത് സിപിഎം, ഡിവൈഎഫ്ഐ നേതാവിനെ രക്ഷിക്കാന്‍ ശ്രമിച്ചു': വിഡി സതീശന്‍