20കാരിയെ കൊന്നു കത്തിച്ച സംഭവം, പ്രതി പിടിയിൽ, പെണ്‍കുട്ടിയുമായി 2 വര്‍ഷത്തെ ബന്ധം, വിവാഹത്തിന് നിര്‍ബന്ധിച്ചതിനാൽ കൊലപാതകം

Published : Aug 20, 2025, 03:50 PM ISTUpdated : Aug 20, 2025, 04:07 PM IST
arrest murder

Synopsis

ഇരുപതുകാരിയെ കൊലപ്പെടുത്തി പെട്രൊളൊഴിച്ച് കത്തിച്ച കേസിലെ പ്രതിയാണ് പിടിയിലായിരിക്കുന്നത്.

ബെം​ഗളൂരു: കർണാടകയിലെ ചിത്രദുർ​ഗ കൊലപാതകത്തിൽ പ്രതി ചേതൻ പിടിയിൽ. ഇരുപതുകാരിയെ കൊലപ്പെടുത്തി പെട്രൊളൊഴിച്ച് കത്തിച്ച കേസിലെ പ്രതിയാണ് പിടിയിലായിരിക്കുന്നത്.  ഗംഗാവതിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നയാളാണ് ചേതൻ. പെണ്‍കുട്ടിയുമായി രണ്ട് വര്‍ഷത്തിലേറെയായി ഇയാള്‍ പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹം കഴിക്കാൻ നിര്‍ബന്ധിച്ചതോടെ ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റ് 14നാണ് ഹോസ്റ്റലിൽ നിന്നും പെണ്‍കുട്ടിയെ കാണാതാകുന്നത്. ഇയാള്‍ ഹോസ്റ്റലിലെത്തി പെണ്‍കുട്ടിയെ ഗോണൂര്‍ എന്ന സ്ഥലത്ത് എത്തിക്കുകയുമായിരുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സ്വന്തം ബൈക്കിലുണ്ടായിരുന്ന പെട്രോള്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ കത്തിച്ചത്. പെണ്‍കുട്ടിയുടെ ചെരിപ്പ് ഉള്‍പ്പെടെ അവിടെ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്. ബന്ധുക്കള്‍ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് പൊലീസ് ഇപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേ സമയം എവിടെ നിന്നാണ് ഇയാള്‍ അറസ്റ്റിലായതെന്ന വിവരം പൊലീസ് വ്യക്തമാക്കിയിട്ടില്ല. ദേശീയപാതയോരത്താണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പാതി കത്തി, നഗ്നമായ നിലയിലായിരുന്നു മൃതദേഹം. 

 

 

 

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്