
ചെമ്മരുത്തി: വർക്കല (Varkala) ചെമ്മരുത്തിയിൽ പരസ്യമായ മദ്യപാനം ചോദ്യം ചെയ്തതിന് സിഐടിയു പ്രവർത്തകനെ (CITU Worker) വെട്ടിപരിക്കേൽപ്പിച്ചു. രണ്ട് അയൽവാസികള്‍ ഉള്‍പ്പെടെ പ്രതികളായ മൂന്നു പേർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് ലഹരിവസ്തുക്കളുടെ (Usage of Drug) ഉപയോഗം വ്യാപകമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു,
ചുമട്ടുതൊഴിലാളിയായ സുൽഫിക്കറിന്‍റെ മുഖത്താണ് അക്രമിസംഘം വെട്ടിയത്. സുൽഫിക്കറിൻെറ അയൽവാസിയായ ഹമീദും, ദേവനും ഇവരുടെ സുഹൃത്തായ ആഷിഖും കൂടി പരസ്യമായി മദ്യപിക്കുകയായിരുന്നു. ഇത് പാടില്ലെന്ന് സുൽഫിക്കർ പറഞ്ഞു. ഇതിന് പിന്നാലെയാണ് വടിവാള്‍ കൊണ്ടുള്ള ആക്രമണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
മുമ്പും സുൽഫിക്കറുടെ നേതൃത്വത്തിൽ നാട്ടുകാർ പരസ്യമദ്യപാനം ചോദ്യം ചെയ്തതതിന് പ്രതികള്‍ക്ക് വൈരാഗ്യമുണ്ടായിരുന്നു. സ്ഥലത്ത് ലഹരി ഉപയോഗം വ്യാപകമാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
മൂന്നു പ്രതികളും ഒളിവിലാണെന്ന അയിരൂർ പൊലീസ് പറഞ്ഞു,.സമീപ പ്രദേശത്താണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പു് ലഹരി ഉപയോഗത്തിനെതികെ പരാതിപ്പെട്ട അനുവെന്ന യുവാവിനെ പ്ലസ് ടു വിദ്യാർത്ഥികള്‍ ചേർന്ന് ആക്രമിച്ചത്. ഇന്നലെ ചെമ്മരുത്തിയിൽ ഒരു വീട്ടിൽ നിന്നും ഒന്നരകിലോ കഞ്ചാവും എക്സൈസ് പിടികൂടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam