
കൊച്ചി: യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. പ്രതിയെ എറണാകുളം സെൻട്രൽ പൊലീസാണ് പിടികൂടിയത്. തമിഴ്നാട് മധുര ശിവഗംഗ സ്വദേശി പസങ്കര പാണ്ടി (29) ആണ് സെൻട്രൽ പൊലീസിൻ്റെ പിടിയിലായത്.
ഈ മാസം 15ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ എറണാകുളം കെഎസ്ആർടിസി പ്രീപെയിഡ് ഓട്ടോ സ്റ്റാന്റിന് സമീപം ആണ് സംഭവം നടന്നത്. ഇവിടെ വെച്ച് യുവാവിനെ ഇഷ്ടിക കൊണ്ട് ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയാണ് പസങ്കര പാണ്ടി എന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് മുൻപിൽ നിന്ന് യുവാവിനോട് പ്രതി മാറിനിൽക്കാൻ ആവശ്യപ്പെടുകയും ഇതു കേൾക്കാൻ കൂട്ടാക്കാതിരുന്ന യുവാവിനെ പ്രതി മർദ്ദിക്കുകയും ഇഷ്ടിക കൊണ്ട് മുഖത്ത് അടിക്കുകയും ആയിരുന്നു എന്നാണ് പരാതി. മർദ്ദനത്തിൽ യുവാവിൻ്റെ രണ്ട് പല്ലുകൾ നഷ്ടപ്പെട്ടു.
സംഭവ ശേഷം ഒളിവിൽ പോയ പസങ്കര പാണ്ടിക്ക് കൊലപാതക ശ്രമത്തിന് കേസെടുത്ത പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയശങ്കർ നേതൃത്വത്തിൽ എസ്.ഐ അഖിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്, വിനോദ്, ഇഗ്നേഷ്യസ്, ശിഹാബ് ഉൾപ്പെട്ട സംഘം ആണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Also: തമിഴ്നാട് വിഴുപുരത്ത് നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam