
തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആര്‍ടിസി സ്റ്റേഷൻ മാസ്റ്റർക്ക് എതിരെ സഹപ്രവർത്തകയുടെ പീഡന പരാതി. അഞ്ച് മാസം മുന്പ് സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ വച്ച് അതിക്രമം കാട്ടിയെന്നാണ് ആരോപണം. പരാതിയിൽ അന്വേഷണം തുടങ്ങിയതോടെ സ്റ്റേഷൻ മാസ്റ്റർ ഒളിവിൽ പോയി
കെഎസ്ആര്‍ടിസി നെടുമങ്ങാട് സ്റ്റേഷൻ മാസ്റ്റർ മേലാംകോട് സ്വദേശി വേണുഗോപാലൻ നായർക്ക് എതിരെയാണ് സഹപ്രവർത്തകയുടെ പീഡന പരാതി. ഏപ്രിൽ മാസത്തിൽ ജോലിസ്ഥലത്ത് വച്ച് വച്ച് അപമര്യാദയായി പെരുമാറിയെന്നും കടന്നുപിടിച്ചെന്നുമാണ് പരാതി. സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ വച്ചായിരുന്നു 38 കാരിയായ കീഴ്ജീവനക്കാരിക്ക് നേരെ അതിക്രമം നടന്നത്.
കഴിഞ്ഞ ദിവസമാണ് ഭർത്താവിനൊപ്പം നെടുമങ്ങാട് സ്റ്റേഷനിൽ എത്തി ജീവനക്കാരി പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് സ്റ്റേഷൻ മാസ്റ്റർക്ക് എതിരെ ഐപിസി 354, ഐപിസി 354 എ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി. ഓഫീസിൽ ചെന്ന് നടത്തിയ അന്വേഷണത്തിൽ മറ്റ് വനിതാ ജീവനക്കാർ ഇയാൾക്കെതിരെ മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന. പൊലീസ് അന്വേഷണം തുടങ്ങിയതോടെ വേണുഗോപാലൻ നായർ ഒളിവിൽ ആണ്.
Read More : പെൺകുട്ടിയെ ബലാത്സംഗം ചെയ്തു, ഭീഷണിപ്പെടുത്തി, ആത്മഹത്യക്ക് പ്രേരിപ്പിച്ചു; 9 വര്‍ഷത്തിന് ശേഷം പ്രതി പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam