ആനക്കയത്ത് കെഎസ്ആർടിസി ജീവനക്കാരന്റെ ബൈക്ക് പൊലീസ് അനാവശ്യമായി പിടിച്ചെടുത്തതായി പരാതി

By Web TeamFirst Published May 22, 2021, 12:03 AM IST
Highlights

ആനക്കയത്ത് കെഎസ്ആർടി ജീവനക്കാരൻ്റെ ബൈക്ക് പൊലീസ് പിടിച്ചെടുത്തതായി പരാതി. അത്യാവശ്യ വിഭാഗത്തിൽ പെടുത്തിയ രേഖകളുണ്ടായിട്ടും ബൈക്ക് പൊലീസ് പിടിച്ചു വച്ചെന്നും വീട്ടിലേക്ക് നടന്നു പോകാൻ ആവശ്യപെട്ടെന്നും മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ അബ്ദുൾ റഷീദ് ആരോപിക്കുന്നു. 

മലപ്പുറം: ആനക്കയത്ത് കെഎസ്ആർടി ജീവനക്കാരൻ്റെ ബൈക്ക് പൊലീസ് പിടിച്ചെടുത്തതായി പരാതി. അത്യാവശ്യ വിഭാഗത്തിൽ പെടുത്തിയ രേഖകളുണ്ടായിട്ടും ബൈക്ക് പൊലീസ് പിടിച്ചു വച്ചെന്നും വീട്ടിലേക്ക് നടന്നു പോകാൻ ആവശ്യപെട്ടെന്നും മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ അബ്ദുൾ റഷീദ് ആരോപിക്കുന്നു. 

കൊവിഡുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകരെ ആശുപത്രിയിലേക്കും മറ്റും കൊണ്ടുപോകുന്ന ബസുകൾ പ്രവർത്തിപ്പിക്കുന്ന കൂട്ടത്തിലുള്ള ആളാണ് അബ്ദുൾ റഷീദ്. ശാരീരിക അവശതകളുണ്ടായതിനെ  തലകറങ്ങി, അടുത്തുള്ള പീടികത്തിണ്ണയിൽ ഇരിക്കുന്ന അവസ്ഥ ഉണ്ടായെന്നും റീഷീദ് പറയുന്നു. 

വീണ് മരിച്ചാലും കുഴപ്പമില്ല, നടന്ന് പൊയ്ക്കോളാൻ പൊലീസ് പറഞ്ഞതായും ഇദ്ദേഹം ആരോപിക്കുന്നു. സംഭവത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ കെഎസ്ആർടിസി വർക്കേഴ്സ് യൂണിയൻ തീരുമാനിച്ചതായാണ് വിവരം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!