ഒരു കണ്ടെയ്നര്‍ നിറയെ മൃതദേഹങ്ങള്‍; ഞെട്ടി പൊലീസും നാടും

Published : Oct 23, 2019, 02:47 PM IST
ഒരു കണ്ടെയ്നര്‍ നിറയെ മൃതദേഹങ്ങള്‍; ഞെട്ടി പൊലീസും നാടും

Synopsis

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് 38 മുതിര്‍ന്നയാളുകളുടെയും ഒരു കൗമാരക്കാരന്‍റെയും മൃതദേഹമാണ് കണ്ടെത്തിയത്. ബള്‍ഗേറിയയില്‍ നിന്ന് ഹോളിഹെഡ് വഴിയാണ് കണ്ടെയ്‍നര്‍ യുകെയിലേക്ക് കടന്നതെന്നാണ് പൊലീസ് പറയുന്നത്

എസെക്സ്: മൃതദേഹങ്ങള്‍ നിറച്ച കണ്ടെയ്‍നര്‍ കണ്ടെത്തിയതിന്‍റെ ഞെട്ടലിലാണ് എസെക്സ് പൊലീസ്. ഗ്രേയ്സിലെ ഈസ്റ്റേണ്‍ അവന്യൂവിലുള്ള വാട്ടര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലാണ് 39 മൃതദേഹങ്ങള്‍ നിറച്ച കണ്ടെയ്‍നര്‍ കണ്ടെത്തിയത്. സംഭവത്തില്‍ ലോറി ഡ്രൈവറായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് 38 മുതിര്‍ന്നയാളുകളുടെയും ഒരു കൗമാരക്കാരന്‍റെയും മൃതദേഹമാണ് കണ്ടെത്തിയത്. ബള്‍ഗേറിയയില്‍ നിന്ന് ഹോളിഹെഡ് വഴിയാണ് കണ്ടെയ്‍നര്‍ യുകെയിലേക്ക് കടന്നതെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണെന്നുള്ളത് കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് പൊലീസെന്നും എന്നാല്‍ അത് വളരെ ശ്രമകരമായ ദൗത്യമാണെന്നും ഉദ്യോഗസ്ഥനായ അന്‍ഡ്രൂ മാരിനര്‍ ബിബിസിയോട് പറഞ്ഞു.

അറസ്റ്റ് ചെയ്ത ലോറി ഡ്രൈവറെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് പോകുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ