പൊലീസുകാരന്‍റെ വീട്ടില്‍നിന്ന് 1.17 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പാചകക്കാരൻ മുങ്ങിയതായി പരാതി

By Web TeamFirst Published Dec 20, 2019, 1:44 PM IST
Highlights

ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തായിരുന്നു കവർച്ചയെന്ന്  പരാതിയിൽ പറയുന്നു.

ബെംഗളൂരു: കോൺസ്റ്റബിളിന്‍റെ വീട്ടിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം മോഷണം പോയതായി പരാതി. കർണാടക സ്റ്റേറ്റ് റിസർവ് പൊലീസിൽ (കെ എസ് ആർ പി) കോൺസ്റ്റബിൾ ആയ വി കെ ചന്നകേശവിന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. കോറമംഗലയിലുള്ള കെഎസ് ആർ പി ക്വാർട്ടേഴ്സിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്.

സംഭവത്തിൽ വീട്ടിലെ പാചകക്കാരനായ ഗോവിന്ദരാജുവിന്‍റെ പേരിൽ കോൺസ്റ്റബിൾ മടിവാള പൊലീസിൽ പരാതി നൽകി. ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തായിരുന്നു കവർച്ചയെന്ന്  പരാതിയിൽ പറയുന്നു. ചെയിൻ , കമ്മൽ തുടങ്ങിയവയുൾപ്പെടെ 39 ഗ്രാം സ്വർണ്ണം മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.

ഗോവിന്ദരാജുവാണ് മോഷ്ടിച്ചതെന്ന സൂചനകൾ ലഭിച്ചപ്പോൾ തിരികെ തരണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും താൻ മോഷ്ടിച്ചിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞതിനെ തുടർന്നാണ് പരാതി നൽകിയതെന്നും കോൺസ്റ്റബിൾ പൊലീസിനെ അറിയിച്ചു. 
 

click me!