ഗതാഗത നിയമലംഘനത്തിന് കസ്റ്റഡിയിലെടുത്ത ദമ്പതികള്‍ പൊലീസ് വണ്ടിയുടെ പിന്‍സീറ്റില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു

Published : Oct 04, 2019, 08:38 AM ISTUpdated : Oct 04, 2019, 09:03 AM IST
ഗതാഗത നിയമലംഘനത്തിന് കസ്റ്റഡിയിലെടുത്ത ദമ്പതികള്‍ പൊലീസ് വണ്ടിയുടെ പിന്‍സീറ്റില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു

Synopsis

മദ്യപിച്ച് വാഹമോടിച്ച് അപകടമുണ്ടാക്കിയതിന് പുറമേ പൊതു ഇടത്തില്‍ ലൈംഗികാവയവങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനും, ആക്രമണത്തിനും, അശ്ലീലപരമായ പെരുമാറ്റത്തിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഫ്ലോറിഡയിലെ ഫെര്‍നാന്‍ഡിന ബീച്ചിന് സമീപമാണ് സംഭവം 

ഫ്ലോറിഡ:പൊലീസ് വണ്ടിയുടെ പിന്‍സീറ്റില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട്  ഗതാഗത നിയമലംഘനത്തിന് കസ്റ്റഡിയിലെടുത്ത ദമ്പതികള്‍. വാഹനമോടിച്ച് പാര്‍ക്ക് ചെയ്തിരുന്ന വണ്ടിയില്‍ ഇടിച്ചതിനാണ് ഫ്ലോറിഡ സ്വദേശികളായ പൊലീസ് മേഗന്‍ മോണ്ടറാനോ, ആരോണ്‍ തോമസ് ദമ്പതികളെ ഫ്ലോറിഡ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പരിശോധിച്ചപ്പോഴാണ് ഇരുവരും മദ്യപിച്ചതായി കണ്ടെത്തിയത്. 

വാഹനം ഇടിച്ചപ്പോള്‍ ചെറിയ പരിക്കുകളേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി പൊലീസ് വാഹനത്തില്‍ കയറ്റി. പാര്‍ക്ക് ചെയ്ത വാഹനത്തിന്‍റെ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസുകാര്‍ തിരിഞ്ഞതോടെയാണ് ദമ്പതികള്‍ പൊലീസ് കാറിന്‍റെ പിന്‍സീറ്റില്‍ വച്ച് ലൈംഗികമായി ബന്ധപ്പെടാന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പൊലീസുകാര്‍ ദമ്പതികളോട്  മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെട്ടതോടെ ദമ്പതികള്‍ ദേഷ്യത്തിലായി. ഇവര്‍ പൊലീസുകാരെ അസഭ്യം പറയുകയും ചെയ്തു. 

പൊലീസുകാര്‍ ദേഷ്യത്തിലായതോടെ ആരോണ്‍ നഗ്നനായി കാറില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ചു. ഇയാളെ പൊലീസുകാര്‍ പിടികൂടി. ഇരുവരേയും ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് സംഭവം. ഫ്ലോറിഡയിലെ ഫെര്‍നാന്‍ഡിന ബീച്ചിലാണ് സംഭവം നടന്നത്. നാസു കൗണ്ടി ഡെപ്യൂട്ടിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡി റിപ്പോര്‍ട്ട് അനുസരിച്ച് ഫെര്‍നാന്‍ഡിന ബീച്ചിന് സമീപമുള്ള സൗത്ത് ഫ്ലെച്ചര്‍ അവന്യൂവിന് സമീപത്തുള്ള പാര്‍ക്കിങിലേക്കാണ് ഇവരുടെ കാര്‍ ഇടിച്ച കയറിയത്. 

ഇടിയില്‍ ഇവര്‍ക്ക് ചെറിയ പരിക്കുകള്‍ ഏറ്റിരുന്നു. ഇവരെ പൊലീസ് കാറില്‍ ഇരുത്തി കൗണ്ടി ഡെപ്യൂട്ടി വിവര ശേഖരണത്തിനായി തിരിഞ്ഞപ്പോഴേയ്ക്കും യുവാവ് വസ്ത്രങ്ങള്‍ ഊരിമാറ്റി. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ശ്രമം തടസ്സപ്പെടുത്തിയ പൊലീസുകാരനെ ഇയാള്‍ ഇടിച്ച് ഇടുകയും ചെയ്തു. മുപ്പത്തൊന്നുകാരനായ ആരോണിന്‍റേയും മുപ്പത്തിയഞ്ചുകാരിയായ മേഗന്‍റേയും രക്തത്തില്‍ മദ്യത്തിന്‍റെ അംശം ഉയര്‍ന്ന അളവില്‍ കണ്ടെത്തിയിട്ടുണ്ട്. 

ഫ്ലോറിഡയില്‍ അനുവദനീയമായിട്ടുള്ളതിന്‍റെ ഇരട്ടിയിലേറെ മദ്യത്തിന്‍റെ അംശമാണ് ഇരുവരുടേയും രക്തത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഗതാഗത നിയമ ലംഘനത്തിന് പുറമേ പൊതു ഇടത്തില്‍ ലൈംഗികാവയവങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനും, ആക്രമണത്തിനും, അശ്ലീലപരമായ പെരുമാറ്റത്തിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ
45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ