ഫേസ്ബുക്ക് വഴി ഹണിട്രാപ്പ് തട്ടിപ്പ്; വ്യവസായിൽ നിന്നും പണവും കാറും തട്ടിയ ദമ്പതികളടക്കം 6 പേ‍ര്‍ അറസ്റ്റിൽ 

Published : Aug 30, 2022, 03:57 PM ISTUpdated : Aug 30, 2022, 09:11 PM IST
ഫേസ്ബുക്ക് വഴി ഹണിട്രാപ്പ് തട്ടിപ്പ്; വ്യവസായിൽ നിന്നും പണവും കാറും തട്ടിയ ദമ്പതികളടക്കം 6 പേ‍ര്‍ അറസ്റ്റിൽ 

Synopsis

ഫേസ്ബുക്കിലൂടെ വ്യവസായിയുമായി അടുത്ത യുവതി ഇയാളെ പാലക്കാട്‌ യാക്കരയിലേക്ക് വിളിച്ചു വരുത്തുകയും പണം, ആഭരണം, എടിഎം കാർഡ്, വാഹനം എന്നിവ കൈക്കലാക്കുകയുമായിരുന്നുവെന്നാണ് വിവരം.   

പാലക്കാട് : പാലക്കാട്ട് വ്യവസായിയെ ഹണിട്രാപ്പ്  തട്ടിപ്പിനിരയാക്കി പണവും കാറും സ്വര്‍ണ്ണവുമടക്കം കവ‍ര്‍ന്ന ദമ്പതികളുൾപ്പെടെ ആറംഗ സംഘം പിടിയിലായി. കൊല്ലം സ്വദേശിനി ദേവു, ഭർത്താവ് കണ്ണൂർ സ്വദേശി ഗോകുൽ ദ്വീപ്,  കോട്ടയം പാല സ്വദേശി ശരത്, ഇരിങ്ങാലകുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിനയ് എന്നിവരെ ടൗൺ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയാണ് സംഘത്തിന്റെ തട്ടിപ്പിന് ഇരയായത്. ഫേസ്ബുക്കിലൂടെ വ്യവസായിയുമായി അടുത്ത യുവതി ഇയാളെ പാലക്കാട്‌ യാക്കരയിലേക്ക് വിളിച്ചു വരുത്തുകയും പണം, ആഭരണം, എടിഎം കാർഡ്, വാഹനം എന്നിവ കൈക്കലാക്കുകയുമായിരുന്നുവെന്നാണ് വിവരം. ഭ‍ര്‍ത്താവിന്റെയും സുഹൃത്തുക്കളുടേയും സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയത്. 

ജപ്പാനിൽ കുഞ്ഞുങ്ങൾക്ക് ജോലി, ശമ്പളം നാപ്കിനും പാലും

മുഖ്യസൂത്രധാരൻ ശരത് തയ്യാറാക്കിയത് വൻ പദ്ധതികൾ 

'തേൻകെണിയൊരുക്കാൻ' മുഖ്യസൂത്രധാരൻ ശരത് തയ്യാറാക്കിയത് വൻ പദ്ധതികളാണെന്നാണ് പൊലീസ് പറയുന്നത്. ഒരു വ്യാജ ഫേസ്ബുക്ക് ഐഡിയും സിം കാർഡും തട്ടിപ്പിന് കളമൊരുക്കാൻ ഉപയോഗിക്കും. ഫേസ്ബുക്ക് മെസഞ്ചറിലൂടെ സന്ദേശമയച്ചാണ് തുടക്കമിടുക. മറുപടി കിട്ടിയതോടെ യുവതിയെക്കൊണ്ട് തുടർ സന്ദേശം അയപ്പിച്ച് വിശ്വാസം ആർജിക്കും. ഒടുവിലാണ് കെണിയിൽ വീഴ്ത്തലും തട്ടിപ്പും നടത്തുക. 

ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ മെസഞ്ചറിൽ പരിചയപ്പെട്ട സമയത്ത് യുവതിയുടെ വീട് പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. തട്ടിപ്പിന് മാത്രമായി 11 മാസത്തെ കരാറിൽ ഒരു വീട് സംഘം പലക്കാട് യാക്കരയിൽ സംഘം വാടകയ്ക്ക് എടുത്തു. പിന്നാലെയാണ് വ്യവസായിയെ പാലക്കാടേക്ക് വിളിച്ചുവരുത്തിയത്. ഞായറാഴ്ച രാവിലെയാണ് വ്യവസായി പാലക്കാട് എത്തിയത്. ഒലവക്കോട് വച്ച്  ഇരുവരും കണ്ടുമുട്ടി. വീട്ടിൽ അമ്മമാത്രമേ ഉള്ളൂ എന്നും, ഭർത്താവ് വിദേശത്തെന്നുമായിരുന്നു വ്യവസായിയെ വിശ്വസിപ്പിച്ചിരുന്നത്. 

വൈകീട്ടോടെ, യാക്കരയിലെ വീട്ടിലേക്ക് ഇയാളെ ക്ഷണിച്ചു. അവിടെ എത്തിയപ്പോഴാണ് കൂടെയുള്ളവ‍ര്‍ക്ക് ഒപ്പം ചേർന്നുള്ള തട്ടിപ്പ് നടന്നത്. വ്യവസായിയുടെ മാല, ഫോൺ, പണം, എടിഎം കാർഡ്, വാഹനം  എന്നിവ കൈക്കലാക്കി. പിന്നാലെ പ്രതികളുടെ കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിൽ കൊണ്ടുപോയി തുടർ തട്ടിപ്പിനായിരുന്നു നീക്കം. യാത്രമധ്യേ മൂത്രമൊഴിക്കണം എന്ന് പറഞ്ഞിറങ്ങിയ ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികൾ ഇടയ്ക്ക് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും വ്യവസായി വഴങ്ങിയില്ല. പാലക്കാട്ട്  എത്തി ടൌൺ സൌത്ത് പൊലീസിൽ പരാതി നൽകി. പിന്നാലെ പ്രതികളെ തിരഞ്ഞ പൊലീസ് കാലടിയിലെ ലോഡ്ജിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.  

 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ