ലൈംഗിക ഉത്തേജക മരുന്ന് കുത്തിവച്ച് 16 കാരിയെ എട്ട് വര്‍ഷം പീഡിപ്പിച്ചു; ദമ്പതികള്‍ പിടിയില്‍

Published : Jun 08, 2021, 06:24 PM IST
ലൈംഗിക ഉത്തേജക മരുന്ന് കുത്തിവച്ച് 16 കാരിയെ എട്ട് വര്‍ഷം പീഡിപ്പിച്ചു; ദമ്പതികള്‍ പിടിയില്‍

Synopsis

രുന്നായും ഇന്‍ജെക്ഷന്‍ രൂപത്തിലും ലൈംഗിക ഉത്തേജന മരുന്നുകള്‍ നല്‍കിയ ശേഷമായിരുന്നു പീഡനമെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഇയാളുടെ ഭാര്യുടെ അറിവോടെയായിരുന്നു അക്രമമെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉത്തേജക മരുന്ന് കുത്ത് വച്ച് പതിനാറുകാരിയെ എട്ട് വര്‍ഷം പീഡിപ്പിച്ച സംഭവത്തില്‍ ദമ്പതികള്‍ പിടിയിലായി. മുംബൈയിലെ അന്ധേരി സ്വദേശിയായ പതിനാറുകാരിയുടേതാണ് പരാതി. ജൂനിയര്‍ കോളേജ് വിദ്യാര്‍ഥിനിയെ അയല്‍വാസിയാണ് പീഡിപ്പിച്ചതെന്നാണ് ആരോപണം. മരുന്നായും ഇന്‍ജെക്ഷന്‍ രൂപത്തിലും ലൈംഗിക ഉത്തേജന മരുന്നുകള്‍ നല്‍കിയ ശേഷമായിരുന്നു പീഡനമെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഇയാളുടെ ഭാര്യുടെ അറിവോടെയായിരുന്നു അക്രമമെന്നാണ് പരാതി.

പെണ്‍കുട്ടിയുടെ പരാതിയില്‍ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ദമ്പതികളുടെ വാദം. പെണ്‍കുട്ടിയുടെ പിതാവിന്‍റെ സഹോദരനും ഇവരുടെ പത്തൊമ്പതുകാരനായ മകനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുമായി മകനോട് പ്രണയത്തിലായി പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്ന് പണം തട്ടാനുള്ള ശ്രമത്തിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടി സംഭവങ്ങളേക്കുറിച്ച് വ്യക്തമാക്കി എഴുതിയ 27 പേജുള്ള നോട്ടിലാണ് നേരിട്ട അക്രമങ്ങളേക്കുറിച്ച് വ്യക്തമാക്കുന്നത്.

ലൈംഗികമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളുടെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്നും ആരോടെങ്കിലും പരാതിപ്പെട്ടാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അയല്‍ക്കാരന്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ പരാതി വിശദമാക്കുന്നു. പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് പതിനാറുകാരിക്ക് നേരിടേണ്ടി വന്ന ക്രൂരത വിശദമായതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനസ്തേഷ്യയിൽ വിഷം, രോഗി പിടഞ്ഞ് വീഴും വരെ കാത്തിരിക്കും, കൊലപ്പെടുത്തിയത് 12 രോഗികളെ, സൈക്കോ ഡോക്ടർക്ക് ജീവപര്യന്തം
'ബിൽ ഗേറ്റ്സ്, ഗൂഗിൾ സഹസ്ഥാപകൻ, അതീവ ദുരൂഹമായ കുറിപ്പും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്