
മുംബൈ: യുവതിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം പീഡനദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 1.80 ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതികള്‍ പൊലീസ് പിടിയില്‍. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കിയ ശേഷമായിരുന്നു പീഡനം. പീഡനദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ദമ്പതികള്‍ ഇവരുടെ കൈയ്യില്‍ നിന്നും പണം തട്ടിയെടുത്തത്.
2016-ലാണ് പ്രതിയായ രന്‍ജീത് ചൗധരി പീഡനത്തെ ചെറുത്ത നാല്‍പ്പതുകാരിയായ യുവതിയെ പരിചയപ്പെടുന്നത്. പച്ചക്കറികളും മറ്റും മൊത്തവ്യാപരം നടത്തുന്ന ആളെന്ന രീതിയിലാണ് ഇയാള്‍ യുവതിയുമായി അടുപ്പം സ്ഥാപിക്കുന്നത്. സംഭവ ദിവസം യുവതിയൊടൊപ്പം പച്ചക്കറി ചന്തയിലേക്ക് കാറില്‍ പോയ ഇയാള്‍ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം കുടിപ്പിച്ച് ഇവരെ ബോധരഹിതയാക്കി. ശേഷം ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു. ഇതേ സമയം ഇയാളുടെ ഭാര്യ പീഡന ദൃശ്യങ്ങളുടെ വീഡിയോ പകര്‍ത്തി. പിന്നീട് ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീയുടെ കൈയ്യില്‍ നിന്നും വന്‍ തുക തട്ടിയെടുക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.
പീഡനത്തെ അതിജീവിച്ച യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam