
കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടികളിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ എറണാകുളത്ത് അറസ്റ്റിൽ. ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, ഗോഗുൽ എം എസ് എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി കല്ലൂർ മൈട്രോ സ്റ്റേഷൻ പരിസരത്തേക്ക് കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിനിയെ ദമ്പതികൾ വിളിച്ചുവരുത്തിയത്. കാറിൽ ബലമായി കയറ്റിയ ഇവർ പെൺകുട്ടിയുടെ മുഖത്ത് മുളക് സ്പ്രേ അടിക്കുകയും ചെയ്തു.
തുടർന്ന് പെൺകുട്ടിയുടെ കഴുത്തിൽ കിടന്ന ഒന്നര പവന്‍റെ മാലയും കൈവശമുണ്ടായിരുന്ന 20,000 രൂപയും ഇവർ കവർന്നു. ശേഷം പാലാരിവട്ടത്തെ ആളൊഴിഞ്ഞ ഭാഗത്ത് പെൺകുട്ടിയെ ഇവർ ഇറക്കിവിട്ടു. സമാനമായ രീതിയിൽ വൈറ്റില നിന്ന് മറ്റൊരു പെൺകുട്ടിയുടെ കൈയിൽ നിന്ന് 20,000 രൂപ ദമ്പതികൾ കവർന്നിരുന്നു.
ഇരുവരുടെയും പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് തൃപ്പൂണിത്തുറയിൽ നിന്നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. ദമ്പതികളുടെ വാഹാനം ഓടിച്ച അമ്പാടി എന്ന് വിളിക്കുന്ന ഡ്രെവർ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam