സിനിമാ കാണാനെത്തിയ ദമ്പതികള്‍ക്ക് നേരെ ആക്രമണം; യുവാക്കള്‍ അറസ്റ്റില്‍

Published : Aug 30, 2023, 06:43 PM IST
സിനിമാ കാണാനെത്തിയ ദമ്പതികള്‍ക്ക് നേരെ ആക്രമണം; യുവാക്കള്‍ അറസ്റ്റില്‍

Synopsis

യുവതിയോട് മൂവരും മോശമായി സംസാരിക്കുകയും ഇതിനെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയുമായിരുന്നു.

ചേര്‍ത്തല: സിനിമാ കാണാനെത്തിയ ദമ്പതികളെ ആക്രമിച്ച മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. കഞ്ഞിക്കുഴി മൂന്നാം വാര്‍ഡില്‍ വാരണം കാട്ടിപ്പറമ്പില്‍ വീട്ടില്‍   റെനീഷ് (കണ്ണന്‍ 31 ), കൈതവിളപ്പില്‍ മിഥുന്‍ രാജ് (മഹേഷ് 31), കല്പകശേരി വീട്ടില്‍ വിജില്‍ വി നായര്‍ (32) എന്നിവരാണ് പിടിയിലായത്.
 
തിങ്കളാഴ്ച രാത്രി 9.30ക്കായിരുന്നു സംഭവം. സിനിമ കാണാന്‍ എത്തിയ യുവതിയോട് മൂവരും മോശമായി സംസാരിക്കുകയും ഇതിനെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയുമായിരുന്നു. വിവരം അറിഞ്ഞെത്തിയ ചേര്‍ത്തല പൊലീസ് സ്ഥലത്തു നിന്ന് റെനീഷിനെയും മിഥുനെയും പിടികൂടി. ഓടി രക്ഷപ്പെട്ട വിജിലിനെ ചൊവാഴ്ചയാണ് പിടികൂടിയത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ വി.ജെ ആന്റണി, വി.ബിജുമോന്‍, ശ്യാം, സി.പിഒമാരായ സന്തോഷ്, സതീഷ്,  രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. മൂവരെയും കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


കുട്ടിയെ ബോണറ്റിലിരുത്തി ഓണാഘോഷ യാത്ര; പിതാവ് അറസ്റ്റില്‍

തിരുവനന്തപുരം: കുട്ടിയെ വാഹനത്തിന്റെ ബോണറ്റിലിരുത്തി ഓണാഘോഷ യാത്ര നടത്തിയതിന് ഡ്രൈവറെയും കുട്ടിയുടെ അച്ഛനെയും കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. വാഹനമോടിച്ച കഴക്കൂട്ടം സ്വദേശി ഹരികുമാര്‍, കുട്ടിയുടെ പിതാവ് കഴക്കൂട്ടം സ്വദേശി സോജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ ജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിച്ചതിനാണ് കേസെടുത്തത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ മേനകുളം മുതല്‍ വെട്ടുറോഡ് റൂട്ടിലാണ് അപകടകരമായ യാത്ര നടന്നത്. കുട്ടിയെ തുറന്ന ജീപ്പിന്റെ ബോണറ്റിലിരുത്തി യാത്ര നടത്തിയ ദൃശ്യങ്ങള്‍ മറ്റ് യാത്രക്കാര്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ആറ്റിങ്ങലില്‍ നിന്നും വാടകയ്‌ക്കെടുത്ത ജീപ്പിലായിരുന്ന യാത്ര. പല വട്ടം അമിത വേഗത്തില്‍ സംഘം വാഹനമോടിച്ചു. സമൂഹ മാധ്യമങ്ങളിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് മേനംകുളം വാടിയില്‍ നിന്ന് ഇന്ന് രാവിലെ ജീപ്പ് കസ്റ്റഡിലെടുത്തു. 

 'എകെജി സെന്‍റർ നിൽക്കുന്നത് പട്ടയ ഭൂമിയിൽ'; ഗോവിന്ദന്‍റെ ഏഴ് ചോദ്യങ്ങൾക്ക് മറുപടിയുമായി കുഴൽനാടൻ 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ
അനസ്തേഷ്യയിൽ വിഷം, രോഗി പിടഞ്ഞ് വീഴും വരെ കാത്തിരിക്കും, കൊലപ്പെടുത്തിയത് 12 രോഗികളെ, സൈക്കോ ഡോക്ടർക്ക് ജീവപര്യന്തം