ശബരിമലയിൽ പൊലീസുകാർ മദ്യലഹരിയിൽ ദമ്പതികളെ മർദ്ദിച്ചതായി പരാതി

Published : Mar 13, 2019, 09:00 PM ISTUpdated : Mar 13, 2019, 09:30 PM IST
ശബരിമലയിൽ പൊലീസുകാർ മദ്യലഹരിയിൽ ദമ്പതികളെ മർദ്ദിച്ചതായി പരാതി

Synopsis

നിലയ്ക്കലിൽ ഭക്ഷണശാല നടത്തുന്ന അച്ചൻകുഞ്ഞിനും, ഭാര്യ കുഞ്ഞമ്മക്കുമാണ് മർദ്ദനമേറ്റത്. എംഎസ്‍പി ക്യാമ്പിലെ എഎസ്ഐമാരായ അരുൺ കുമാർ, അരുൺ ചന്ദ്രൻ എന്നിവർ അച്ചൻകുഞ്ഞിനെയും ഭാര്യയെയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. 

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കിടെ മദ്യലഹരിയിൽ എത്തിയ പോലീസുകാർ നിലയ്ക്കലിൽ ഭക്ഷണശാല നടത്തുന്ന ദമ്പതികളെ മർദിച്ചതായി പരാതി. ഭക്ഷണം വൈകിയതിനെ തുടർന്നായിരുന്നു മർദ്ദനം. പരിക്കേറ്റ ദമ്പതികൾ പത്തനംതിട്ട എസ്പിക്ക് പരാതി നൽകി 

നിലയ്ക്കലിൽ ഭക്ഷണശാല നടത്തുന്ന അച്ചൻകുഞ്ഞിനും, ഭാര്യ കുഞ്ഞമ്മക്കുമാണ് മർദ്ദനമേറ്റത്. എംഎസ്‍പി ക്യാമ്പിലെ എഎസ്ഐമാരായ അരുൺ കുമാർ, അരുൺ ചന്ദ്രൻ എന്നിവർ അച്ചൻകുഞ്ഞിനെയും ഭാര്യയെയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. 

അച്ചൻകുഞ്ഞിന്റെ കഴുത്തിനു പിൻഭാ​ഗത്താണ് മർദനമേറ്റത്. ആക്രമം നടത്തിയ പൊലീസുകാ‌ർ മദ്യലഹരിയിലായിരുന്നുവെന്നാണ് ആരോപണം. 

പരിക്കേറ്റ അച്ചൻ കുഞ്ഞും ഭാര്യയയും റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മർദ്ദനമേറ്റെന്ന പരാതിയുമായി നിലയ്ക്കൽ പോലീസിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലന്ന ദമ്പതികൾ പറയുന്നു. തുടർന്ന് പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ദമ്പതികൾ പത്തനംതിട്ട എസ്പിക്ക് പരാതി നൽകി. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നു നിലയ്ക്കൽ സ്പെഷ്യൽ ഓഫീസർ അറിയിച്ചു

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്