സ്കൂളില്‍ പോവുകയായിരുന്ന ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ചു ; അറുപത്തെട്ടുകാരന് ആറു വർഷം തടവും 50,000 രൂപ പിഴയും

Published : Oct 23, 2021, 06:19 PM ISTUpdated : Oct 23, 2021, 06:21 PM IST
സ്കൂളില്‍ പോവുകയായിരുന്ന ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ചു ; അറുപത്തെട്ടുകാരന് ആറു വർഷം തടവും 50,000 രൂപ പിഴയും

Synopsis

2020 ലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ അറുപത്തെട്ടുകാരൻ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.  

പാലക്കാട്: ഒറ്റപ്പാലത്ത് (Ottapalam ) ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറുപത്തെട്ടുകാരനായ പ്രതിക്ക് ആറു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഒറ്റപ്പാലം കണ്ണമംഗലം സ്വദേശി രാമചന്ദ്രനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. പിഴ തുക പീഡിപ്പിക്കപ്പെട്ട പെൺക്കുട്ടിയ്ക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. 50,000 രൂപ പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവും പ്രതി അനുഭവിയ്ക്കണം. 2020 ലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ അറുപത്തെട്ടുകാരൻ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 

Read Also : തൊട്ടില്‍പാലം പീഡന കേസ്: പെൺകുട്ടി കൂടുതല്‍ തവണ പീഡനത്തിനിരയായി, പുതിയ കേസ് രജിസ്റ്റർ ചെയ്തു

 

PREV
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ