പന്നിപ്പടക്കം പൊട്ടിത്തെറിച്ച സംഭവം; അപകടമുണ്ടായത് വീട്ടിൽ പടക്കം നിര്‍മ്മിക്കുന്നതിനിടെ

Published : Sep 22, 2020, 12:11 AM IST
പന്നിപ്പടക്കം പൊട്ടിത്തെറിച്ച സംഭവം; അപകടമുണ്ടായത് വീട്ടിൽ പടക്കം നിര്‍മ്മിക്കുന്നതിനിടെ

Synopsis

ഉഗ്രശേഷിയുള്ള പന്നിപ്പടക്കത്തിന്‍റെ നിർമ്മാണത്തിനിടെയാണ് പൊട്ടിതെറി ഉണ്ടായത്. ശബ്‍ദം കേട്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. വീട്ടിൽ സ്ഫോടനം നടക്കുമ്പോൾ രാജേഷ് മാത്രമാണ് ഉണ്ടായിരുന്നത്

കണ്ണൂര്‍: കണ്ണൂർ മട്ടന്നൂരിൽ പന്നിപടക്കം പൊട്ടിത്തെറിച്ച് പടക്കം നിര്‍മ്മിക്കുന്നതിനിടയില്‍. പന്നിപ്പടക്കം പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകനാണ് പരിക്കേറ്റത്. വീട്ടിൽ പന്നിപ്പടക്കം ഉണ്ടാക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. പരിക്കേറ്റ രാജേഷിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മട്ടന്നൂർ നടുവനാട്ടിൽ 20ന് രാത്രി പതിനൊന്നരയോടെയാണ് സ്ഫോടനം നടന്നത്.

ഉഗ്രശേഷിയുള്ള പന്നിപ്പടക്കത്തിന്‍റെ നിർമ്മാണത്തിനിടെയാണ് പൊട്ടിതെറി ഉണ്ടായത്. ശബ്‍ദം കേട്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. വീട്ടിൽ സ്ഫോടനം നടക്കുമ്പോൾ രാജേഷ് മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾ മുമ്പ് നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൈക്കും കഴുത്തിനും പരിക്കേറ്റ രാജേഷിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മട്ടന്നൂർ പൊലീസ് സ്ഥലത്ത് നടത്തിയ പരിശോധനയിൽ മൂന്ന് പന്നിപ്പടക്കം കണ്ടെടുത്തു. പൊട്ടിത്തെറിച്ച സ്ഫോടക വസ്തുവിന്‍റെ അവശിഷ്ടങ്ങൾ പൊലീസ് വിശദപരിശോധനക്ക് അയച്ചിട്ടുണ്ട്. സ്ഫോടക വസ്തു നിർമ്മാണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സിപിഎം ശക്തി കേന്ദ്രമാണ് നടുവനാട്. ഇവിടെ ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സ്ഫോടനം നടന്ന സ്ഥലം സന്ദ‍ർശിക്കാനെത്തിയ ഡിസിസി പ്രസിഡന്‍റ് സതീഷൻ പാച്ചേനി ഉൾപ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ സിപിഎം പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞത് സംഘർഷാവസ്ഥയുണ്ടാക്കി. തലശ്ശേരിയിൽ സിപിഐ നേതാവിന്റെ വീട്ടിലും ആർഎസ്എസ് കാര്യായലയത്തിന് നേരെയും ബോംബേറ് ഉണ്ടായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ