
തൃശൂർ: തൃശൂർ ചിറ്റിലങ്ങാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കൊലപ്പെടുത്തിയത് സംഘടിതമായ ആക്രമണത്തിലൂടെയെന്ന് പ്രതികളുടെ മൊഴി. സനൂപിനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയത് ഇന്നലെ അറസ്റ്റിലായ സുജോയും, വെട്ടിയത് സുനീഷുമെന്ന് പൊലീസ് കണ്ടെത്തി.
ഇന്നലെ അറസ്റ്റിലായ സുജോയ്, സുനീഷ് എന്നിവരില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങളായ പൊലീസിന് ലഭിച്ചത്. സനൂപിനെ ആക്രമിച്ച സംഘത്തില്‍ എട്ടിലധികം പേരുണ്ടായിരുന്നു. മുഖ്യപ്രതി നന്ദനാണ് സനൂപിന്‍റെ വയറ്റില്‍ കുത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സനൂപിനെ തലയ്ക്കടിച്ച് വീഴ്ത്തിയത് സുജോയ് ആണെന്നും പ്രതികള്‍ മൊഴി നല്‍കി.
സനൂപിനെയും മറ്റ് മൂന്ന് സിപിഎം പ്രവര്‍ത്തകരെയും വെട്ടുകത്തി കൊണ്ട് പരുക്കേല്‍പ്പിച്ചവരില്‍ സുനീഷുണ്ട്. ആക്രമണത്തിന് ശേഷം പ്രതികളെല്ലാം സമീപത്തെ കുളക്കരയിലെത്തി. വസ്ത്രം മാറിശേഷമാണ് പലവഴിക്കായി മുങ്ങിയത്.
സുജോയ്, സുനീഷ് എന്നിവരെ തെളിവെടുപ്പിനായി പൊലീസ് ചിററിലങ്ങാട് എത്തിച്ചു. വ്യക്തിവിരോധമാണ് കൊലയ്ക്കു കാരണമെന്നാണ് പൊലീസിനെറ് നിഗമനം .രാഷ്ട്രീയകൊലപാകതമാണെന്ന് ഇതുവരെയും പൊലീസ് കണ്ടെത്തിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam