ഗുണ്ടാ പക; തൃശ്ശൂരില്‍ ക്രിമിനൽ കേസ് പ്രതിയെ വെട്ടിക്കൊന്നു

By Web TeamFirst Published Aug 21, 2020, 9:30 AM IST
Highlights

കൊലയാളി ഒളിവിലാണ്.  ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.


തൃശൂര്‍: തൃശ്ശൂര്‍ വേലൂർ കോടശേരിയിൽ ക്രിമിനൽ കേസ് പ്രതിയെ വെട്ടിക്കൊന്നു. ക്രിമിനൽ കേസ് പ്രതിയായ സനീഷിനെയാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. 

 ക്രിമിനല്‍ കേസില്‍ പ്രതിയായ ഇസ്മയിൽ ആണ് സനീഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലയാളി ഒളിവിലാണ്.  ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

click me!