കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് കുറ്റവാളികള്‍ പിടിയില്‍

By Web TeamFirst Published Jul 27, 2020, 9:09 PM IST
Highlights

ജൂലൈ 22നാണ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ത്രത്തിൽ നിന്നും പൊലീസിൻറയും സെക്യൂരിറ്റി ജീവനക്കാരുടേയും കണ്ണ് വെട്ടിച്ച് തടവുകാര്‍ കടന്ന് കളഞ്ഞത്.

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് കുറ്റവാളികള്‍ പിടിയില്‍. നിസാമുദ്ദീന്‍, അബ്ദുൾ ഗഫൂര്‍ എന്നിവര്‍ വയനാട്ടില്‍ നിന്നാണ് പിടിയിലായത്. നേരത്തെ മറ്റൊരു കുറ്റവാളിയായ ആഷിക്കും അന്തേവാസിയായ ഷഹല്‍ ഷാനുവും പിടിയിലായിരുന്നു. 

ജൂലൈ 22നാണ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ത്രത്തിൽ നിന്നും പൊലീസിൻറയും സെക്യൂരിറ്റി ജീവനക്കാരുടേയും കണ്ണ് വെട്ടിച്ച് തടവുകാര്‍ കടന്ന് കളഞ്ഞത്. കുറ്റവാളികളെ പാര്‍പ്പിക്കുന്ന മൂന്നാം വാര്‍ഡിലെ പ്രത്യേക സെല്ലില്‍ നിന്നാണ് പ്രതികള്‍ പുറത്ത് ചാടിയത്. മട്ടാഞ്ചേരി സ്വദേശിയായ നിസാമുദ്ദീന്‍ എറണാകുളത്തെ ഒരു കൊലക്കേസിലും പ്രതിയാണ്. ഏത് ബൈക്കിന്‍റേയും  പൂട്ട് പൊളിക്കുന്നതിലും ഇയാൾ വിദഗ്ധൻ ആണെന്നാണ് പൊലീസ് പറയുന്നത്. അതിനാല്‍ ബൈക്കുകള്‍ മോഷ്ടിച്ചാണ്  ഇവർ കടന്നതെന്നാണ് പൊലീസ് നിഗമനം. 

click me!