
മലപ്പുറം: യുവാവിനെ തട്ടികൊണ്ടുപോയി സ്വർണ്ണം കവർന്ന കേസിൽ ക്വട്ടേഷന്‍ സംഘം പിടിയിൽ. കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണ മാഫിയക്ക് വേണ്ടി സ്വർണ്ണം കടത്തുന്നതിന് കാരിയര്‍ ആയി പോയ യുവാവിനെ ഒരു മാസം മുൻപാണ് തട്ടിക്കൊണ്ടുപോയത്. സ്വർണ്ണവുമായി ഇയാള്‍ കരിപ്പൂർ എയർപോർട്ടിൽഎത്തിയ സമയത്താണ് സംഭവം.
കൊണ്ടോട്ടി സി ഐ എൻബി ഷൈജുവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വയനാട്ടിൽ നിന്ന് പിടികൂടിയത്. തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. വയനാട് മീനങ്ങാടി കരണി സ്വദേശികളായ പടിക്കൽ അസ്കർ അലി, പുള്ളാർ കുടിയിൽ പ്രവീൺ, തെക്കെയിൽ ഹർഷാൽ എന്നിവരാണ് പിടിയിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam