
കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ് ജെന്‍റര്‍ യുവതിയുടെ കയ്യില്‍ കർപ്പൂരം കത്തിച്ച് സുഹൃത്തിന്‍റെ ക്രൂരത. പീഡനത്തിന് ഇരയായ യുവതിയുടെ പരാതിയില്‍ തൃക്കാക്കര പോലീസ് അന്വേഷണം തുടങ്ങി. ബാധ ഒഴുപ്പിക്കാനെന്ന് പറഞ്ഞാണ് കയ്യില്‍ കര്‍പ്പൂരം കത്തിച്ചതെന്ന് യുവതി പോലീസിന് മൊഴി നല്‍കി
കഴിഞ്ഞ ഡിസംബര്‍ 15ന് ഇടപ്പള്ളി മരോട്ടിചുവടില്‍ വെച്ച് അക്രമത്തിനിരയായെന്നാണ് ബിരുദ വിദ്യാര‍്ത്ഥിയായ ട്രാന്‍സ് ജെന്‍റര്‍ യുവതി അഹല്യയുടെ പരാതി.
ശരീരത്തില്‍ ബാധയുണ്ടെന്നും അത് ഒഴുപ്പിക്കാന്‍ ശരീരത്തില്‍ കര്‍പ്പൂരം കത്തിക്കണമെന്നു വിശ്വസിപ്പിച്ച് ഇടതുകൈവെള്ളയില്‍ ബലമായി കര്‍പ്പൂരം കത്തിച്ചുപോള്ളിച്ചുവെന്ന് പാരിതിയില്‍ പറയുന്നു.
സുഹൃത്തും സഹപാഠിയുമായ ട്രാന്‍സ് ജെന്‍റര്‍ യുവതി അര്‍പ്പിതക്കെതിരെയാണ് പരാതി. ഏപ്രില്‍ 2നാണ് യുവതി പരാതിയുമായി തൃക്കാക്കര പോലീസിനെ സമീപിച്ചത്. തൃക്കാക്കര പോലീസ് കേസില്‍ അന്വേഷണം തുടങ്ങി. കേസില്‍ ആരോപിതയായ അര്‍പ്പിതയെ ഉടന്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് പോലീസ് വിശദീകരണം.