പൊലീസിന് നേരെ പൊതു മുതൽ നശിപ്പിച്ച കേസിലെ പ്രതിയുടെ ആക്രോശം

Published : Apr 06, 2022, 01:48 AM IST
പൊലീസിന് നേരെ പൊതു മുതൽ നശിപ്പിച്ച കേസിലെ പ്രതിയുടെ ആക്രോശം

Synopsis

കൈ വിലങ്ങിട്ട് പൊലീസുകാരുടെ നടുവിൽ നിന്നായിരുന്നു സനോജിന്റെ ആ വെല്ലുവിളി.

കൊല്ലം:  കുന്നിക്കോട്ട് പൊലീസിനു നേരെ പ്രതിയുടെ ആക്രോശം. പൊതു മുതൽ നശിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ അൽപം ബലം പ്രയോഗിച്ചാണ് പൊലീസ് വരുതിയിലാക്കിയത്.

കൈ വിലങ്ങിട്ട് പൊലീസുകാരുടെ നടുവിൽ നിന്നായിരുന്നു സനോജിന്റെ ആ വെല്ലുവിളി. അടിക്കെടാ എന്നെ. വൈദ്യുതി പോസ്റ്റ് നശിപ്പിച്ചതിനും കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനുമാണ് സനോജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

കേസിലെ ഒന്നാം പ്രതി സാമുവൽ നേരത്തെ പിടിയിലായിരുന്നു. പത്തിലേറെ കേസുകളിൽ പ്രതിയായ സനോജിനെ ഒന്നു ജീപ്പിൽ കയറ്റാൽ ഒടുവിൽ പൊലീസിന് ഇത്തിരി ബലം പ്രയോഗിക്കേണ്ടി വന്നു.

PREV
Read more Articles on
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം