
മംഗളൂരു: യുവതികളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സയനൈഡ് മോഹന്(മോഹന്‍കുമാര്‍ധ വധശിക്ഷ. 20 യുവതികളെയാണ് സയനൈഡ് മോഹന്‍ തന്‍റെ ക്രൂരകൃത്യത്തിന് ഇരയാക്കിയത്. 17ാമത്തെ കേസിലാണ് മംഗളൂരു ജില്ല സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. മൊത്തം കേസുകളില്‍ നാലാമത്തെ വധശിക്ഷയാണ് ഇയാള്‍ക്ക് ലഭിക്കുന്നത്.
ബണ്ട്‍വാളില്‍ അംഗന്‍വാടി ജീവനക്കാരി ശശികലയെ പ്രലോഭിച്ച് പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലാണ് വിധി. ലീലാവതി, അനിത, സുനന്ദ എന്നീ യുവതികളെ കൊലപ്പെടുത്തിയ കേസിലാണ് മുമ്പ് വധശിക്ഷ വിധിച്ചത്. 2003-2009 കാലയളവിലാണ് കായിക അധ്യാപകനായ മോഹന്‍കുമാര്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ഗര്‍ഭനിരോധന ഗുളികയെന്ന് തെറ്റിദ്ധരിപ്പിച്ച് സയനൈഡ് നല്‍കി 20 യുവതികളെ കൊലപ്പെടുത്തിയത്. നാല് മലയാളികളും ഇയാളുടെ ഇരയായിട്ടുണ്ട്. ഒറ്റക്കാണ് ഇയാള്‍ കോടതിയില്‍ കേസ് വാദിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam