കണ്ണൂരിലെ വയോധികയുടേത് കൊലപാതകം, മരുമകൾ കസ്റ്റഡിൽ

Published : Feb 05, 2021, 01:16 PM ISTUpdated : Feb 05, 2021, 01:29 PM IST
കണ്ണൂരിലെ വയോധികയുടേത് കൊലപാതകം, മരുമകൾ കസ്റ്റഡിൽ

Synopsis

കഴിഞ്ഞ ബുധനാഴ്ചയാണ് മറിയക്കുട്ടിയെ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി പരിശോധിച്ചപ്പോൾ തന്നെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയിരുന്നു.

കണ്ണൂർ: കരിക്കോട്ടക്കരിയിൽ വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് പൊലീസ്. കരിക്കോട്ടക്കരിയിലെ മറിയക്കുട്ടിയുടെ മരണമാണ് കൊലപാതകമെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്.

മൂത്തമകൻ മാത്യുവിന്റെ ഭാര്യ എൽസിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.ഇവർ കട്ടിപടി ഉപയോഗിച്ച് തലക്കടിച്ച് കൊലപാതകം നടത്തിയതാണെന്നാണ് പൊലീസ് പറുന്നത്. കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് മറിയക്കുട്ടിയെ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്. പൊലീസ് എത്തി പരിശോധിച്ചപ്പോൾ തന്നെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് എൽസിയാണ് കൊല നടത്തിയതെന്ന് തെളിഞ്ഞത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ
ആംബുലൻസ് ഇല്ല, 4മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പച്ചക്കറി ചാക്കിലാക്കി ബസിൽ വീട്ടിലെത്തിക്കേണ്ട ദുരവസ്ഥയിൽ ആദിവാസി കുടുംബം