
കൊല്ലം: പുനലൂരിൽ വീടിനുള്ളിൽ അഴുകിയ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ പുനലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കല്ലടയാറിനോട് ചേര്‍ന്ന് വെട്ടിപ്പുഴ പാലത്തിന് സമീപം പുറന്പോക്കിൽ താത്കാലിക ഷെഡിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് പ്രദേശത്തെ ഓട്ടോ തൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്. പുഴുവരിച്ച് തിരിച്ചറിയാനാകാത്ത വിധം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹങ്ങൾ. ഷെഡിൽ താമിച്ചിരുന്ന ഇന്ദിരയുടേയും സുഹൃത്തിന്റേയുമാകാം മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകമാണോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. വീടിന് മുറ്റത്ത് ചോര പാടുകളും ചോര പുരണ്ട കല്ലും പൊലീസ് കണ്ടെടുത്തു. കൊട്ടാരക്കരയിൽ നിന്നും ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തി.
മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍ നടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Read Also: കർണ്ണാടകയിലെ ക്വാറിയിൽ കാൽവഴുതി വീണ് മലയാളി മരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam