കർണ്ണാടകയിലെ ക്വാറിയിൽ കാൽ വഴുതിവീണ് സൂപ്പർവൈസറായ താമരശ്ശേരി സ്വദേശിയ്ക്ക് ദാരുണാന്ത്യം.

കോഴിക്കോട്: കർണ്ണാടകയിലെ ക്വാറിയിൽ കാൽ വഴുതിവീണ് സൂപ്പർവൈസറായ താമരശ്ശേരി സ്വദേശിയ്ക്ക് ദാരുണാന്ത്യം. കർണാടക ചാമരാജ് നഗർ മുക്കള ഹളളിയിലെ എസ്.പി.കെ. ക്രഷറിൽ സൂപ്പർവൈസറായ താമരശ്ശേരി ചാടിക്കുഴി രാജി നിവാസിൽ സജിൻ ഹരി (34) ആണ് മരിച്ചത്.

ക്വാറിയിൽ താഴെ ജോലി ചെയ്തിരുന്ന ആൾക്ക് മൊബൈൽ ഫോണിൽ മുകളിൽ നിന്നും ലൈറ്റ് അടിച്ചു കൊടുക്കുമ്പോൾ കാൽ വഴുതി താഴേക്ക് പതിച്ചതാണ് അപകടം. പിതാവ്: എസ്.എം. സെൽവരാജ്. മാതാവ്: സുമതി ( റിട്ട. അധ്യാപിക, താമരശ്ശേരി ഗവ.യു.പി. സ്കൂൾ) ഭാര്യ: അഞ്ജു.മകൾ: ഇഹലക്ഷ്മി. സഹോദരങ്ങൾ: സമിത എസ്. രാജ് ( നടനം സ്കൂൾ ഓഫ് ഡാൻസ് കാരാടി), ഡോ. സംഗീത എസ്. രാജ്. ഭൗതീക ദേഹം വെള്ളിയാഴ്ച ഏഴു മണിയോടെ വീട്ടിലെത്തിക്കും. രാത്രി 10.30 നാണ് സംസ്ക്കാരം. 

Read more: തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിനെ വിറ്റു, രാഹുൽ ഔദ്യോഗിക വസതി ഒഴിയുന്നു, തിരിച്ചടിക്കാൻ സൈന്യം -പത്ത് വാര്‍ത്ത