
മുംബൈ: മഹാരാഷ്ട്രയിൽ 9 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51കാരന് വധശിക്ഷ. 2021 ൽ പാൽഘറിലാണ് സംഭവം. അതിക്രൂരമായ കൊലപാതകമെന്ന് കോടതി നിരീക്ഷിച്ചു. ആക്രമണം തടയാനെത്തിയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയെ ശിക്ഷിച്ചു.
അഞ്ചുവർഷം മുൻപ് പാൽഘറിലെ ദഹാനുവിലാണ് സംഭവം. സാധനങ്ങൾ വാങ്ങാൻ കടയിൽ പോവുകയായിരുന്ന ഒൻപതുകാരിയെ പ്രതി പ്രമോദ് രത്‌ന ഘോഷെ 10 രൂപകാട്ടി വിളിച്ചു. മിഠായി വാങ്ങിതരാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച ശേഷം ക്രൂരമായി പീഡിപ്പിച്ചു. ഇടയ്ക്കെപ്പോഴോ രക്ഷപ്പെട്ടു. അച്ഛനോട് എല്ലാം പറയുമെന്ന് പറഞ്ഞ് കരഞ്ഞോടിയ പെണ്‍കുട്ടിയെ ഇയാൾ പിന്തുടർന്നു. സമീപത്തെ ഒരു വാട്ടർടാങ്കിനു സമീപത്ത് വച്ച് ഇയാൾ അരിവാൾ കൊണ്ട് കുട്ടിയെ വെട്ടിവീഴ്ത്തി. ഇതുകണ്ടെത്തിയ ബൈക്ക് യാത്രികൻ ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും പ്രതി ഇയാളെയും വെട്ടി.
പുറത്തും കഴുത്തിനും വെട്ടേറ്റ ബൈക്ക് യാത്രികൻ ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ ശരീരത്തിൽ 20 വേട്ടേറ്റു. കഴുത്തിനും മുഖത്തും നട്ടെല്ലിനും പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു. വിചാരണവേളയിൽ 24 സാക്ഷികളെ വിസ്തരിച്ചു. ഹീനവും നിന്ദ്യവുമായ കൊലപാതകമെന്നും അപൂർവ്വങ്ങളിൽ അപൂർവമെന്നും കണ്ടെത്തിയ കോടതി പ്രതിക്ക് വധശിക്ഷയും 75000 രൂപ പിഴയും വിധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam