കടം കയറി, കാമുകിക്കൊപ്പം ജീവിക്കണം, തട്ടിക്കൊണ്ടുപോകല്‍ നാടകം കളിച്ച വിവാഹിതനായ യുവാവ് അറസ്റ്റില്‍

By Web TeamFirst Published Sep 26, 2020, 12:43 PM IST
Highlights

വിവാഹിതനായ ആല്‍വിക്ക് രണ്ട് മക്കളുണ്ട്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം ഷഹ്ഗഞ്ചില്‍ താമസിക്കുന്ന കാമുകിക്കൊപ്പം ജീവിക്കാനാണ് ഇയാള്‍ ആഗ്രഹിച്ചത്.
 


ലക്‌നൗ: തന്നെ തട്ടിക്കൊണ്ടുപോയെന്ന് മറ്റുള്ളവരെക്കൊണ്ട് തെറ്റിദ്ധരിപ്പിച്ച് കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാനും മുന്‍കാമുകിക്കൊപ്പം കഴിയാനും ശ്രമിച്ച യുവാവ് അറസ്റ്റില്‍. നിലവില്‍ വിവാഹിതനായ ഉത്തര്‍പ്രദേശ് മെയിന്‍പ്പൂരി സ്വദേശി സുലൈമാന്‍ ആല്‍വിയാണ് തന്നെ തട്ടിക്കൊണ്ടുപോയതായി വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്. ആല്‍വിയ്ക്ക് വലിയ കട ബാധ്യതയുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. 

വിവാഹിതനായ ആല്‍വിക്ക് രണ്ട് മക്കളുണ്ട്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം ഷഹ്ഗഞ്ചില്‍ താമസിക്കുന്ന കാമുകിക്കൊപ്പം ജീവിക്കാനാണ് ഇയാള്‍ ആഗ്രഹിച്ചത്. സഹോദരനും സുഹൃത്തിനും ഡ്രൈവറിനുമൊപ്പമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരും വ്യാജതട്ടിക്കൊണ്ടുപോകലില്‍ പങ്കാളികളാണെന്ന് പൊലീസ് പറഞ്ഞു. 
 

click me!