പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ്; കേസ്

Web Desk   | others
Published : May 10, 2020, 04:22 PM ISTUpdated : May 10, 2020, 04:24 PM IST
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ്; കേസ്

Synopsis

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട യുവാവിനെതിരെ കേസ്. 

തിരൂരങ്ങാടി: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട യുവാവിനെതിരെ കേസ്. നന്നമ്പ്ര വെള്ളിമ്പുറം സ്വദേശി അഖിൽ കൃഷ്ണക്കെതിരെയാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്. ഫേസ്ബുക്കിൽ അഖിൽ കൃഷ്ണ എന്ന അക്കൗണ്ടിൽ നിന്നും ഹാന്‍സ് പാക്കറ്റിൽ ശിഹാബ് തങ്ങളുടെ ഫോട്ടോ വെച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതിനെതിരെ തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് ജനറൽ സെക്രട്ടറി യു എ റസാഖ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇത് പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് തിരൂരങ്ങാടി സി ഐ ജോയ് പറഞ്ഞു. പരപ്പനങ്ങാടി മുൻസിപ്പൽ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി പരപ്പനങ്ങാടി പോലീസിലും  സംഭവത്തെക്കുറിച്ച് പരാതി നൽകിയിട്ടുണ്ട്.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ