പരാതി നൽകിയ ഭാര്യയ്ക്ക് നേരെ വെടിയുതി‍ർത്തു, ഭ‍‍ർ‌ത്താവ് അറസ്റ്റിൽ, തോക്കിന്റെ ഉടവിടം തേടി പൊലീസ്

Published : Aug 19, 2021, 09:32 AM IST
പരാതി നൽകിയ ഭാര്യയ്ക്ക് നേരെ വെടിയുതി‍ർത്തു, ഭ‍‍ർ‌ത്താവ് അറസ്റ്റിൽ, തോക്കിന്റെ ഉടവിടം തേടി പൊലീസ്

Synopsis

പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. മൊഹിത്തിന് എങ്ങനെയാണ് തോക്ക് ലഭിച്ചതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്...

ദില്ലി: തനിക്കെതിരെ നൽകിയ പരാതി പിൻവലിക്കാത്തതിനെ തുടർന്ന് ഭാര്യയ്ക്ക് നേരെ വെടിയുതി‍ത്ത് ഭർത്താവ്. ദില്ലിയിലെ മം​ഗൾപുരിയിലാണ് സംഭവം. 27കാരനായ മൊഹിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൊ​ഹിത്തിന്റെ ഭാര്യ ഇയാൾക്കെതിരെ പൊലീസിൽ നൽകിയ പരാതി പിൻവലിക്കാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇത് അനുസരിക്കാത്തതിനെ തുടർന്നാണ് ഇയാൾ ഭാര്യയ്ക്ക് നേരെ വെടിയുതി‍ർത്തത്. 

പരാതിക്കാരി മോണിക്ക് ഒരു വ‍ർഷം മുമ്പാണ് മൊഹിത്തിനെ വിവാഹം ചെയ്തത്. തന്നോട് ഭ‍ർത്താവ് വഴക്കിടുന്നുവെന്ന് മോണിക്ക രാവെ ഒമ്പത് മണിക്ക് പൊലീസിനെ ഫോൺ ചെയ്ത് അറിയിക്കുകയായിരുന്നു. പിന്നീട് ഉച്ചയ്ക്ക് രണ്ട് മണിയോടെ രാജ് പാ‍ർക്ക് പൊലീസ് സ്റ്റേഷനിലെത്തി മൊഹിതത്തിനെതിരെ പരാതിയും നൽകി. പൊലീസ് മൊഹിത്തുമായി ബന്ധപ്പെട്ടെങ്കിലും താനിപ്പോൾ സ്ഥലത്തില്ലെന്നും കൊണോട്ട് പ്ലേസിലാണെന്നും വൈകീട്ടോടെ എത്തുമെന്നും അറിയിക്കുകയായിരുന്നു. 

വൈകീട്ട് നാല് മണിയോടെ മോണിക്ക പൊലീസിൽ വിളിച്ച് ഭ‍ർത്താവ് താൻ ഉള്ള സ്ഥലത്ത് എത്തിയെന്ന് അറിയിച്ചു. ഒരു പൊലീസ് സംഘമെത്തിയപ്പോൾ തോക്കുമായി നിൽക്കുകയായിരുന്നു. അയൽവാസികളുടെ സഹായത്തോടെ മൊഹിത്തിനെ പൊലീസ് പിടികൂടി. 

പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മൊഹിത്ത് തനിക്ക് നേരെ വെടിയുതിർത്തുവെന്നും താൻ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും മോണിക്ക പൊലീസിനോട് പറഞ്ഞു. പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. മൊഹിത്തിന് എങ്ങനെയാണ് തോക്ക് ലഭിച്ചതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മൊഹിത്ത് ഇപ്പോൾ തൊഴിൽ രഹിതനാണ്. മോണിക്ക എം കോം വിദ്യാ‍ർത്ഥിയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി
വിവാഹാഘോഷത്തിനിടെ പ്രതിശ്രുത വരൻ പിടിയിൽ, ലിവിംഗ് ടുഗെദർ പങ്കാളിയെ കൊന്ന് തലയറുത്തത് ദിവസങ്ങൾക്ക് മുൻപ്