അത്താഴം വിളമ്പാന്‍ വിസമ്മതിച്ചതിന് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

Published : Jun 19, 2022, 02:14 PM IST
അത്താഴം വിളമ്പാന്‍ വിസമ്മതിച്ചതിന് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

Synopsis

കുറ്റകൃത്യം ചെയ്ത ശേഷം പ്രതി വീട്ടിലുണ്ടായിരുന്ന 40,000 രൂപയിലധികം പണവുമായി ദില്ലിയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ദില്ലി അതിര്‍ത്തിയില്‍ നിന്നും കഴിഞ്ഞ ദിവസം ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ദില്ലി: ഭാര്യയെ മര്‍ദ്ദിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. അത്താഴം വിളമ്പാൻ ഭാര്യ വിസമ്മതിച്ചതോടെയണ് ദില്ലിയിലെ സുൽത്താൻപൂരില്‍ ദാരുണമായ സംഭവം ഉണ്ടായത്. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം തന്നെ ഉറങ്ങിയ ഭര്‍ത്താവ് വിനോദ് കുമാർ ദുബെ ഉണർന്നതിന് ശേഷമാണ് ഭാര്യ മരിച്ചതായി മനസ്സിലാക്കിയത്. 

കുറ്റകൃത്യം ചെയ്ത ശേഷം പ്രതി വീട്ടിലുണ്ടായിരുന്ന 40,000 രൂപയിലധികം പണവുമായി ദില്ലിയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ദില്ലി അതിര്‍ത്തിയില്‍ നിന്നും കഴിഞ്ഞ ദിവസം ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ജൂൺ 17ന് രാവിലെ 9.30ന് വിനോദ് കുമാർ ദുബെ തന്റെ ഭാര്യ സൊണാലി ദുബെയെ കൊലപ്പെടുത്തിയെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണത്തിൽ ഭാര്യയെ തലയണയുടെ സഹായത്തോടെ അടിച്ചും ഞെരിച്ചും കൊലപ്പെടുത്തിയതായി കണ്ടെത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 259, 202, 302 വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പോലീസ് സംഭവം അറിയിച്ചയാളോടും, നാട്ടുകാരോടും പ്രതിയെക്കുറിച്ച് അന്വേഷിച്ചു. എന്നാല്‍ അവര്‍ക്ക് വിവരം ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇയാള്‍ പോകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിനോദ് കുമാർ ദുബെയെ അറസ്റ്റ് ചെയ്തത്, ദില്ലി പൊലീസ് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ( സൗത്ത്) പവൻകുമാർ പറഞ്ഞു.

ഇയാളുടെ കൈയിൽ നിന്ന് 43,280 എണ്ണവും സാധനങ്ങൾ അടങ്ങിയ ബാഗും രണ്ട് മദ്യക്കുപ്പികളും രക്തം പുരണ്ട തലയണയും കണ്ടെടുത്തു. കൂടുതൽ ചോദ്യം ചെയ്യലിൽ, താനും ഭാര്യയും വ്യാഴാഴ്ച രാത്രി മദ്യം കഴിച്ചുവെന്നും അത്താഴം വിളമ്പാൻ ആവശ്യപ്പെട്ടപ്പോൾ അവൾ നിരസിച്ചതായും പ്രതി പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും ഭാര്യ മർദിക്കുകയും ചെയ്തുവെന്നാണ് ഇയാള്‍ പറഞ്ഞത്. ഇയാളെ റിമാന്‍റ് ചെയ്തതായി പൊലീസ് അറിയിച്ചു.
'ജയിലിലാകുമ്പോൾ മൂന്നുനേരം ആഹാരമെങ്കിലും കിട്ടുമല്ലോ, സർ!' , ചേട്ടനെ കൊന്നെന്ന് കള്ളം പറഞ്ഞ് യുവാവ്

തോട്ടം മേല്‍നോട്ടക്കാരന്‍റെ കൊലപാതകം; പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്

പഞ്ചനക്ഷത്ര ഹോട്ടലിലെ വാഷ്‌റൂമില്‍ 15-കാരന്‍ 24-കാരിയെ ബലാല്‍സംഗം ചെയ്തു

 

പഞ്ചനക്ഷത്ര ഹോട്ടലിന്റെ വാഷ്‌റൂമില്‍ 24കാരിക്ക് ക്രൂരമായ ലൈംഗിക പീഡനം. ഡെറാഡൂണിലെ പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം. ഇവിടെ മാതാപിതാക്കളോടൊപ്പം രണ്ട് ദിവസത്തെ താമസത്തിന് എത്തിയ 15-കാരനാണ് ഹോട്ടലിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരിയായ 24-കാരിയെ ബലാല്‍സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ 15-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലില്‍ എത്തുന്ന അതിഥികള്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷ ഒരുക്കുന്നതിന് സ്ഥാപനം എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഹോട്ടല്‍ വൃത്തങ്ങള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.  

വെള്ളിയാഴ്ച കാലത്ത് ഒമ്പതര മണിക്കാണ് സംഭവമെന്ന് പശ്ചിമ ബംഗാള്‍ സ്വദേശിയായ ഹൗസ് കീപ്പിംഗ് ജീവനക്കാരി പൊലീസില്‍ മൊഴി നല്‍കി. ജോലിക്കിടെ, മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി സ്ത്രീകള്‍ക്കായുള്ള വാഷ്‌റൂമില്‍ പോയതായിരുന്നു താനെന്ന് പരാതിയില്‍ ഈ യുവതി പറയുന്നു. 

യുവതി പൊലീസില്‍ നല്‍കിയ മൊഴി ഇപ്രകാരമാണ്: സ്ത്രീകളുടെ വാഷ്‌റൂമിലേക്ക് ആരും കാണാതെയാണ്  പതിനഞ്ചുകാരന്‍ എത്തിയത്. തന്നെ അഭിവാദ്യം ചെയ്ത കൗമാരക്കാരനോട് എങ്ങനെയാണ് സ്ത്രീകളുടെ വാഷ് റൂമില്‍ കയറിയതെന്ന്  ചോദിച്ചു. ഇവിടെ നിന്നാല്‍, പ്രശ്‌നമാവുമെന്നും എത്രയും  വേഗം പുറത്തുകടക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, 15-കാരന്‍ ഇതിന് തയ്യാറായില്ല. പകരം അവന്‍ മുറിയുടെ വാതില്‍ അടച്ച ശേഷം, തന്നെ കയറിപ്പിടിക്കുകയായിരുന്നു. വസ്ത്രങ്ങള്‍ ബലമായി അഴിച്ചെറിഞ്ഞശേഷം ഈ കൗമാരക്കാരന്‍ തന്നെ ക്രൂരമായി ബലാല്‍സംഗം ചെയ്തു. ഉച്ചത്തില്‍ നിലവിളിച്ചുവെങ്കിലും വാതില്‍ അടച്ചിരുന്നതിനാല്‍, ആരും നിലവിളി കേട്ടില്ല. കൗമാരക്കാരന്‍ പുറത്തുപോയശേഷം ആകെ അവശനിലയിലായ തന്നെ സഹപ്രവര്‍ത്തകരാണ് പുറത്തുകൊണ്ടുവന്നത്. 

ബംഗാളിലെ ഗ്രാമത്തില്‍നിന്നുള്ള യുവതി മൂന്നു വര്‍ഷം മുമ്പാണ് ഈ ഹോട്ടലില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇവര്‍ ഹോട്ടലിനടുത്തുള്ള ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് ഒരു മകളുണ്ട്. 

മാതാപിതാക്കള്‍ക്കൊപ്പമാണ് രണ്ടു ദിവസം മുമ്പ് ഈ പതിനഞ്ചുകാരന്‍ ഹോട്ടലില്‍ എത്തിയത്. കുടുംബാംഗങ്ങള്‍ മുറിയിലിരിക്കവെയാണ് അവര്‍ കാണാതെ കൗമാരക്കാരന്‍ സ്ത്രീകള്‍ക്കു മാത്രമായുള്ള വാഷ് റൂമിലേക്ക് ചെന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് ബാലന്‍ മുറി വെക്കേറ്റ് ചെയ്യാനുള്ളതായിരുന്നു. അതിനിടെയാണ് ഈ സംഭവം നടന്നത്. ഹോട്ടല്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് കൗമാരക്കാരന്‍ അറസ്റ്റിലായി. പിറ്റേ ദിവസം പതിനഞ്ചുകാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.  സംഭവത്തില്‍ അന്വേഷണം തുടര്‍ന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു. 

 

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്