
ദില്ലി: ഭര്‍ത്താവിനെ കാമുകന്‍റെ സഹായത്തോടെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍. രാജ്യതലസ്ഥാനമായ ദില്ലിയിലാണ് ദയറാം എന്ന 39 കാരനെ ഭാര്യ അനിതയും കാമുകന്‍ അര്‍ജുനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ പ്രതികളായി ചേര്‍ത്ത ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, നാല് വര്‍ഷം മുന്‍പാണ് ദയറാമും ഭാര്യ അനിതയും ദില്ലിയിലെ രാജേന്ദര്‍ നഗറിലേക്ക് താമസം മാറുന്നത്. എല്ലാ ദിവസവും ജോലിക്കായി ദയ രാവിലെ തന്നെ വീടുവിട്ടിറങ്ങും. ഇതോടെ അയല്‍വാസിയായ സ്ത്രീയുമായായിരുന്നു അനിതയുടെ സംസാരം. അവരുടെ കുട്ടിയെയും നോക്കി സംസാരിച്ചാണ് സമയം ചിലവിട്ടിരുന്നത്.
2015 ലാണ് അയല്‍വാസിയായ അര്‍ജുനെ(34) കാണുന്നത്. ഇരുവരും വേഗം അടുപ്പത്തിലായി. ദയറാം ജോലിക്ക് പോയാല്‍ അനിത ഇയാളുടെ കൂടെ സയമം ചിലവഴിക്കാന്‍ ആരംഭിച്ചു. പിന്നീട് ഇവര്‍ ഒന്നിച്ച് ജീവിക്കാന്‍ അനിതയും അര്‍ജുനും തീരുമാനിക്കുകയായിരുന്നു. ബംഗാളി സ്വദേശിയായ അര്‍ജുന് അവിടെ മക്കളും ഭാര്യയും എല്ലാം ഉണ്ടായിരുന്നെങ്കിലും ഇത് ഇവരുടെ ബന്ധത്തിന് തടസമായില്ല. എന്നാല്‍ ഇതിനിടെ അനിതയുടെ പെരുമാറ്റത്തില്‍ ഭര്‍ത്താവ് ദയയ്ക്ക് സംശയം തോന്നിയിരുന്നു. ഒരിക്കല്‍ ഉച്ച ഭക്ഷണത്തിന് എത്തിയ ദയ കിടപ്പുമുറിയില്‍ അര്‍ജുനെ കണ്ടതോടെ സംഭവം വഷളായി.
എന്നാല്‍ സംഭവത്തിന് ശേഷം അര്‍ജുനെ താക്കീത് ചെയ്ത് വിടുകയാണ് ദയറാം ചെയ്തത്. ഇതോടെ ദയയെ കൊലപ്പെടുത്താന്‍ അര്‍ജുനും അനിതയും ചേര്‍ന്ന് തീരുമാനിച്ചു. ഒക്ടോബര്‍ 16ന് അര്‍ജുന്‍ ദയയെ ഒരു പാര്‍ട്ടിക്ക് ക്ഷണിച്ചു. തുടര്‍ന്ന് നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്‍റെ മുകളില്‍ കൊണ്ട് പോവുകയും മദ്യം നല്‍കുകയും ചെയ്തു. മദ്യ ലഹരിയിലായ ദയയെ അര്‍ജുന്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. 45 അടി ഉയരത്തില്‍ നിന്നും വീണ ദയ തലയടിച്ച് മരിക്കുകയായിരുന്നു.
ദയയുടെ പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്ത ശേഷം ബാറ്ററി കളയുകയും അര്‍ജുന്‍ അനിതയുടെ കൈയ്യില്‍ കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് അന്വേഷിക്കുകയാണെങ്കില്‍ ദയ ഫോണ്‍ കൊണ്ടുപോയിരുന്നില്ലെന്ന് പറയണമെന്നും പറഞ്ഞു. ഒക്ടോബര്‍ 17ന് മൃതദേഹം കണ്ടെത്തിയ വിവരം നാട്ടുകാരാണ് പോലീസിനെ അറിയിക്കുന്നത്.
മൃതദേഹത്തിന് സമീപം ഒരു ബാഗ് പോലീസ് കണ്ടെത്തി. ഭക്ഷണമുള്ള ചോറ്റ് പാത്രവും മഫ്ലറും ചില പേപ്പറുകളും ബാറ്ററിയും പോലീസ് കണ്ടെത്തി. ടെറസില്‍ നിന്നും മദ്യവും ഗ്ലാസും പോലീസ് കണ്ടെത്തി. കേസ് റജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണവും ആരംഭിച്ചു. സംഭവ സ്ഥവത്ത് നിന്നും ലഭിച്ച പേപ്പറില്‍ കുറിച്ചിരുന്ന മൂന്ന് ഫോണ്‍ നമ്പറുകളാണ് പോലീസിന് മൃതദേഹം തിരിച്ചറിയാന്‍ സഹായകമായത്.
ദയയുടെ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറുകളായിരുന്നു ഇത്. പോലീസ് ദയയുടെ ഫോണ്‍ വിശദമായി പരിശോധിക്കുകയും അനിതയെയും മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്യുകയും ചെയ്തു. അനിതയുടെ മൊഴികളിലെ വൈരുദ്ധ്യം പോലീസ് ശ്രദ്ധിച്ചു. മാത്രമല്ല ദയയെ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത് അര്‍ജുനാണെന്നും കണ്ടെത്തി.
തുടര്‍ന്ന് അനിതയുമായി അര്‍ജുന് ബന്ധമുണ്ടെന്നും കണ്ടെത്തിയതോടെ പ്രതികളെ പോലീസ് കുടുക്കുകയായിരുന്നു. ഇരുവരെയും ചോദ്യം ചെയ്യുകയും ഇവര്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam