കൊല്ലത്ത് ഭിന്നശേഷി യുവാവിന് ക്രൂരമര്‍ദ്ദനം; നടപടി വൈകുന്നതായി ആരോപണം

By Web TeamFirst Published Jul 6, 2021, 5:44 PM IST
Highlights

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ബൈക്കില്‍ പെട്രോള്‍ അടിക്കുന്നതിന് വേണ്ടി പമ്പില്‍ എത്തിയ കൂട്ടിക്കട സ്വദേശിയായ യുവാവ് പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലി  അനവശ്യമായി വഴക്കുണ്ടാക്കിയ ശേഷം മര്‍ദ്ദിച്ചുവെന്നാണ് പരാതി.
 

കൊല്ലം: കൊല്ലം പള്ളിമുക്കില്‍ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമര്‍ദ്ദനം. പെട്രോള്‍ പമ്പ് ജീവനക്കാരനായ സിദ്ദീഖിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദിച്ചയാള്‍ക്കെതിരെ പൊലീസ് നടപടി വൈകുന്നതായി ആരോപണമുയര്‍ന്നു.  യുവാവിനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ബൈക്കില്‍ പെട്രോള്‍ അടിക്കുന്നതിന് വേണ്ടി പമ്പില്‍ എത്തിയ കൂട്ടിക്കട സ്വദേശിയായ യുവാവ് പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലി  അനവശ്യമായി വഴക്കുണ്ടാക്കിയ ശേഷം മര്‍ദ്ദിച്ചുവെന്നാണ് പരാതി. പമ്പ് ഉടമയെ കണ്ട് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു. മര്‍ദ്ദനം.  സമീപത്ത് ഉണ്ടായിരുന്നവര്‍ പിടിച്ച് മാറ്റാന്‍ ശ്രമിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്ന.ു  ബാഗില്‍ സൂക്ഷിച്ചിരുന്ന പൈസ വലിച്ചെറിഞ്ഞെന്നും മര്‍ദ്ദനമേറ്റ സിദ്ദിഖ് പറയുന്നു.

വെള്ളിയാഴ്ചതന്നെ ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് നടപടികള്‍ വൈകിപ്പിക്കുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു. സിദ്ദിഖ് സുഹൃത്തുകള്‍ക്ക് ഒപ്പമെത്തി  ഇരവിപുരം പൊലീസിന് വീണ്ടും  പരാതി നല്‍കി. സിദ്ദിഖിനെ മര്‍ദ്ദിച്ച കുട്ടിക്കട സ്വദേശി അലി ഇപ്പോള്‍ ഒളിവിലാണ്.  അടിപിടി കേസുകളില്‍ പ്രതിയായിരുന്നു ഇയാള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!