തര്‍ക്കത്തിനവസാനം ഫോണ്‍ എറിഞ്ഞുടച്ചു, പെൺകുട്ടി കിണറ്റിൽ ചാടി ജീവനൊടുക്കി, രക്ഷിക്കാനിറങ്ങിയ സഹോദരനും മരിച്ചു

Published : Feb 18, 2025, 05:19 PM IST
തര്‍ക്കത്തിനവസാനം ഫോണ്‍ എറിഞ്ഞുടച്ചു, പെൺകുട്ടി കിണറ്റിൽ ചാടി ജീവനൊടുക്കി, രക്ഷിക്കാനിറങ്ങിയ സഹോദരനും മരിച്ചു

Synopsis

തമിഴ്നാട് പുതുക്കോട്ടയിൽ ഫോണിനെ ചൊല്ലിയുളള തർക്കത്തിൽ സഹോദരങ്ങൾക്ക് ജീവൻ നഷ്ടമായി. 18കാരനായ മണികണ്ഠനും 16കാരി പവിത്രയുമാണ് മരിച്ചത്. 

ചെന്നൈ: തമിഴ്നാട് പുതുക്കോട്ടയിൽ ഫോണിനെ ചൊല്ലിയുളള തർക്കത്തിൽ സഹോദരങ്ങൾക്ക് ജീവൻ നഷ്ടമായി. 18കാരനായ മണികണ്ഠനും 16കാരി പവിത്രയുമാണ് മരിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ പവിത്ര ഏറെ സമയം ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലി വീട്ടിൽ തർക്കം പതിവായിരുന്നു. ഇന്നലെ രാത്രി 10 മണിക്ക് ശേഷം പവിത്രയുടെ കൈയിൽ ഫോൺ കണ്ട സഹോദരൻ വഴക്കുപറഞ്ഞു. പിന്നാലെ ഫോൺ തട്ടിപ്പറിച്ച് എറിഞ്ഞ് പൊട്ടിച്ചു. 

ഫോൺ നഷ്ടമായതിൽ മനംനൊന്ത പവിത്ര അടുത്തുള്ള കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. സഹോദരിയെ രക്ഷിക്കാൻ മണികണ്ഠനും കിണറ്റിലേക്ക് എടുത്തുചാടി. ഫയർഫോഴ്സ് എത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്