
പനാജി: 2017-ൽ ഐറിഷ്-ബ്രിട്ടീഷ് പൗരയായ ഡാനിയേൽ മക്‌ലോഫിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 31 കാരനായ ഗോവ സ്വദേശിക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2017 മാർച്ച് 14 ന് ദക്ഷിണ ഗോവയിലെ വനപ്രദേശത്ത് നിന്നാണ് വിനോദസഞ്ചാരിയായ 28കാരിയുടെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിൽ പ്രതിയായ വികാത് ഭഗതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിനും കൊലപാതകത്തിനും ഭഗതിന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് 10,000 രൂപ പിഴയും ജില്ലാ, സെഷൻസ് ജഡ്ജി ക്ഷമ ജോഷി വിധിച്ചു.
Read More... അമ്മയെയും ഭാര്യയെയും മകനെയും കൊലപ്പെടുത്തി സംരംഭകൻ ജീവനൊടുക്കി, സംഭവം മൈസൂരുവിൽ
തെളിവ് നശിപ്പിച്ചതിന് പ്രതിക്ക് രണ്ട് വർഷം തടവും അനുഭവിക്കേണ്ടിവരും. നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടത്തിൽ പങ്കെടുത്ത എല്ലാവരോടും നന്ദിയുള്ളവരാണെന്ന് ഡാനിയേലിന്റെ കുടുംബം അറിയിച്ചു. വടക്കുപടിഞ്ഞാറൻ അയർലണ്ടിലെ ഡൊണഗൽ സ്വദേശിയായ മക്‌ലോഗിൻ 2017 മാർച്ചിൽ ഗോവ സന്ദർശിക്കുന്നതിനിടെയാണ് ഭഗതുമായി സൗഹൃദത്തിലായത്. യുവതിയോടൊപ്പം ഒരു വൈകുന്നേരം ചെലവഴിച്ച ശേഷം കൊലപ്പെടുത്തി. കല്ലുകൊണ്ട് തലക്കടിച്ചാണ് കൊലപാതകം. തലയ്ക്കും മുഖത്തും പരിക്കേറ്റ നിലയിൽ വസ്ത്രങ്ങളില്ലാതെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.