
തൃശൂർ : ചേലക്കര പരക്കാട് ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് 57 കാരൻ കുത്തേറ്റ് മരിച്ചു. പരക്കാട് മനക്കൽത്തൊടി ജോർജ് (57) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് ബന്ധുവായ സുധാർ (33), പിതാവ് പഴനിച്ചാമി എന്നിവരെ വീട്ടിൽക്കയറി ജോർജ് കുത്തിയിരുന്നു.
കത്തി തിരികെ വാങ്ങി നടത്തിയ പ്രത്യാക്രമണത്തിലാണ് ജോർജിന്റെ മരണം. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. പരിക്കേറ്റ സുധാറും പഴനിച്ചാമിയും മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.'
Read More : വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്നാൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും ? അന്തിമ തീരുമാനം കോടതി നടപടികൾക്ക് ശേഷം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam