കാമുകന്റെ സഹായത്തോടെ രണ്ട് കുട്ടികളെ കൊലപ്പെടുത്തി കനാലിലെറിഞ്ഞു; യുവതിയും കൗൺസിലറും അറസ്റ്റിൽ

Published : Mar 25, 2023, 04:21 PM ISTUpdated : Mar 25, 2023, 04:25 PM IST
കാമുകന്റെ സഹായത്തോടെ രണ്ട് കുട്ടികളെ കൊലപ്പെടുത്തി കനാലിലെറിഞ്ഞു; യുവതിയും കൗൺസിലറും അറസ്റ്റിൽ

Synopsis

പ്രാദേശിക കൗൺസിലറായ കാമുകന്റെ സഹായത്തോടെയാണ് യുവതി തന്റെ 10 വയസ്സുള്ള മകനെയും ആറുവയസ്സുള്ള മകളെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ലഖ്നൗ: കാമുകന്റെ സഹായത്തോടെ സ്വന്തം കുട്ടികളെ കൊലപ്പെടുത്തി കനാലിലെറിഞ്ഞ യുവതിയും കൂട്ടാളികളും അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം. പ്രാദേശിക കൗൺസിലറായ കാമുകന്റെ സഹായത്തോടെയാണ് യുവതി തന്റെ 10 വയസ്സുള്ള മകനെയും ആറുവയസ്സുള്ള മകളെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ചയാണ് സംഭവം. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞു. യുവതിയുടെ അയൽവാസികളും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരട്ടക്കൊലപാതകത്തിൽ ഉൾപ്പെട്ട ആറുപേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല.

ട്യൂഷന് പോയ ഒമ്പതാം ക്ലാസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; സ്വകാര്യ ബസ് കണ്ടക്ടർ പിടിയിൽ

മാർച്ച് 22ന് രണ്ട് കുട്ടികളെയും കൊലപ്പെടുത്തി അമ്മയും കാമുകനും മൃതദേഹം കനാലിലേക്ക് എറിയുകയായിരുന്നു. അവരുടെ അയൽവാസികളുടെയും സഹായം ലഭിച്ചു. കുട്ടികളെ കാണാതായപ്പോൾ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് സംഭവം വെളിപ്പെട്ടതെന്ന് പൊലീസ് സൂപ്രണ്ട് (സിറ്റി) പിയൂഷ് സിംഗ് പറഞ്ഞു. കൊലപാതകങ്ങളിൽ മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു. പെൺകുട്ടിയെ സ്വന്തം വീട്ടിലും ആൺകുട്ടിയെ അയൽവാസിയുടെ വീട്ടിലും വെച്ചാണ് കൊലപ്പെടുത്തിയത്. കുട്ടികളുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ലെന്നും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തെന്നും പൊലീസ് വ്യക്തമാക്കി. 

അതിനിടെ, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ ബസ്സിൽ വെച്ച് ലൈംഗികമായി  ഉപദ്രവിച്ച സ്വകാര്യ ബസ്  കണ്ടക്ടര്‍ അറസ്റ്റില്‍. ബനാറസ് ബസിലെ കണ്ടക്ടർ  കൽപ്പള്ളി സ്വദേശി മുഹമ്മദ് സിനാനെ(22)യാണ്  മാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.  ട്യൂഷന് പോകുകയായിരുന്ന ഒമ്പതാം ക്ലാസ്സുകാരിയെ ടിക്കറ്റ് കൊടുക്കുന്നതിനിടയിൽ സൗഹൃദ സംഭാഷണം നടത്തിയാണ് പ്രതി അടുത്തൂകൂടിയത്. പിന്നീട് സീറ്റിൽ അടുത്ത് വന്നിരുന്ന്  ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. 

ലൈംഗിക അതിക്രമണത്തോട് എതിർപ്പ് പ്രകടിപ്പിച്ച കുട്ടിയോട് ആരോടും പറയരുതെന്നും ഇയാൾ പറഞ്ഞിരുന്നു. സംഭവത്തെതുടർന്ന് ഭയന്നുപോയ കുട്ടി വിവരം കൂട്ടുകാരിയോടും അമ്മയോടും പറയുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും