കൊവിഡ് ഭയം; ​​ഗ്രാമത്തിലേക്ക് പ്രവേശിപ്പിച്ചില്ല; പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Web Desk   | Asianet News
Published : May 01, 2020, 03:33 PM IST
കൊവിഡ് ഭയം; ​​ഗ്രാമത്തിലേക്ക് പ്രവേശിപ്പിച്ചില്ല; പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Synopsis

കാർഷിക ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുളള പരിശീലന ക്യാമ്പിൽ പങ്കെടുക്കാനാണ് പി നാ​ഗലക്ഷ്മി എന്ന പെൺകുട്ടി മഹാരാഷ്ട്രയിലെ ജൽനയിലേക്ക് രണ്ട് മാസം മുമ്പ് പോയത്. 

തെലങ്കാന: കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് വീട്ടുകാരും ​​ഗ്രാമവാസികളും ​ഗ്രാമത്തിലേക്ക് വരാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരിശീലന ക്യാമ്പിൽ പങ്കെടുത്തതിന് ശേഷം മഹാരാഷ്ട്രയിൽ നിന്ന് മടങ്ങിയെത്തിയതായിരുന്നു ഇരുപതുകാരിയായ പെൺകുട്ടി. കാർഷിക ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുളള പരിശീലന ക്യാമ്പിൽ പങ്കെടുക്കാനാണ് പി നാ​ഗലക്ഷ്മി എന്ന പെൺകുട്ടി മഹാരാഷ്ട്രയിലെ ജൽനയിലേക്ക് രണ്ട് മാസം മുമ്പ് പോയത്. 

ലോക്ക് ഡൗൺ നിലനിക്കുന്ന സാഹചര്യത്തിൽ ഖമ്മം വരെ എത്താൻ നാ​ഗലക്ഷ്മിക്ക് സാധിച്ചു. അവിടെയുള്ള ക്വാറന്റൈൻ കേന്ദ്രത്തിൽ താമസിച്ചതിന് ശേഷം കൊവിഡ് പരിശോധന ഫലം നെ​ഗറ്റീവാണെന്ന് കണ്ടതിനെ തുടർന്നാണ് പെൺകുട്ടി ​ഗ്രാമത്തിലേക്ക് തിരികെ പോയത്. എന്നാൽ തിരിച്ചെത്തിയതിന് ശേഷം ​ഗ്രാമവാസികൾ തന്നോട് പെരുമാറിയതിലുള്ള മനോവിഷമം മൂലം പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വാട്ടർടാങ്കിനുള്ളിൽ ചാടിയായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമം. പൊലീസ് ഉദ്യോ​ഗസ്ഥനാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. 

യുപിയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയ 12 തബ്‍ലീഗ് പ്രവര്‍ത്തകരെ താത്കാലിക ജയിലിലാക്കി ...

'അതിഥി തൊഴിലാളികള്‍ക്കായി കൂടുതല്‍ ട്രെയിനുകള്‍; ക്രമസമാധാന പ്രശ്നമുണ്ടായാൽ സര്‍വ്വീസ് നിര്‍ത്തും' ...
 

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്