
ത്രിച്ചി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ മൂന്നംഗ സംഘം മകളുടെ മുന്നിലിട്ട് പിതാവിന്‍റെ തല അറുത്തു. അറുത്തെടുത്ത തലയുമായി പ്രതികള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. നാടിനെയാകെ നടുക്കിയ ക്രൂരകൊലപാതകമാണ് ലോക്ക്ഡൗണ്‍ സമയത്ത് ത്രിച്ചിയിലുണ്ടായത്.
പത്ത് വയസ് മാത്രം പ്രായമുള്ള മകളുടെ മുന്നിലിട്ടാണ് ഗുണ്ടയായ പിതാവിന്‍റെ തല സംഘം അറുത്തെടുത്തത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് പൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം. ശ്രീരംഗം ഡ്രെയ്നേജ് സ്ട്രീറ്റിലെ തൈവെട്ടി ചന്ദ്രുവെന്ന ചന്ദ്രമോഹനാണ് കൊല്ലപ്പെട്ടത്. ദേവീ തീയറ്ററിന് സമീപം ചന്ദ്രമോഹന്‍ മകളുമൊത്ത് ബൈക്കില്‍ വരികയായിരുന്നു.
കാറിലെത്തിയ മൂന്നംഗ സംഘം മകളുടെ മുന്നില്‍ വച്ച ചന്ദ്രമോഹനെ ആക്രമിച്ചു. ഓടിരക്ഷപെടാന്‍ ചന്ദ്രമോഹന്‍ ശ്രമിച്ചെങ്കിലും സംഘം മകളെ പേടിപ്പിച്ച ശേഷം വെട്ടുകയായിരുന്നു. തുടര്‍ന്ന് അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിലെത്തി സംഘം കീഴടങ്ങി. ശ്രീരംഗം റെയില്‍വേ ബ്ലോക്കില്‍ താമസിക്കുന്ന ശരവണന്‍, സഹോദരന്‍ സുരേഷ്, ബന്ധു ശെല്‍വം എന്നിവരാണ് കൊലപാതകം നടത്തിയത്.
സഹോദരനെ കിണറ്റിലെറിഞ്ഞു, 18കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് ഏഴംഗസംഘം
കാറളം വിഷ്ണു കൊലക്കേസ്: കാരണമായത് ക്ഷേത്ര ഉത്സവത്തിനിടെ നടന്ന തർക്കം; ആറ് പേര്‍ റിമാന്‍ഡില്‍