യുവതിയെയും കുഞ്ഞിനെയും ചുട്ടുകൊന്നു; ജാമ്യത്തിലിറങ്ങിയ ഡോക്ടര്‍ ദമ്പതിമാരെ നടുറോഡില്‍ വെടിവെച്ച് കൊന്നു

By Web TeamFirst Published May 29, 2021, 4:07 PM IST
Highlights

ബൈക്കിലെത്തിയ യുവാവും ബന്ധുവും ഡോക്ടര്‍ ദമ്പതിമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷം ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 

ജയ്പുര്‍: രാജസ്ഥാനില്‍ പട്ടാപ്പകല്‍ ഡോക്ടര്‍ ദമ്പതിമാരെ  നടുറോഡില്‍ വച്ച്‌ വെടിവെച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയോടെ  രാജസ്ഥാനിലെ ഭരത്പുറിലെ നീംദ ഗേറ്റ് പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഡോക്ടര്‍മാരായ സുധീപ് ഗുപ്ത (46) ഭാര്യ സീമാ ഗുപത (44) എന്നിവരെയാണ് ഇവരുടെ കാറ് തടഞ്ഞു നിര്‍ത്തി ബൈക്കിലെത്തിയ യുവാക്കള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.

തങ്ങളുടെ സഹോദരിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായാണ് യുവാക്കള്‍ ഡോക്ടര്‍ ദമ്പതിമാരെ വെടിവെച്ചു കൊലപ്പെടുത്തിയതിന് പിന്നിലെന്നാണ് വിവരം. രാജസ്ഥാനിലെ ഭരത്പുറിലെ നീംദ ഗേറ്റ് പ്രദേശത്ത് നടന്ന കൊലപാതകം ട്രാഫിക് പോലീസിന്റെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.  2019-ല്‍  സീമാ ഗുപ്ത കൊലപ്പെടുത്തിയ സ്ത്രീയുടെ സഹോദരനും ബന്ധുവുമാണ് ദമ്പതിമാരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

രണ്ട് വര്‍ഷം മുമ്പെ യുവതിയെയും കുഞ്ഞിനെയും തീ വെച്ചു കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്നു ദമ്പതിമാരായ സുധീപ് ഗുപ്തയും സീമാ ഗുപതയും ഇവരുടെ അമ്മയും. തന്‍റെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന ആരോപിച്ച് സീമാഗുപ്തയും മാതാവും യുവതിയെയും കുഞ്ഞിനെയും വീടിന് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തില്‍  ഡോക്ടര്‍ ദമ്പതിമാരും മാതാവും ജയിലിലായിരുന്നു. നിലിവില്‍ മൂന്ന് പേരും ജാമ്യത്തില്‍ കഴിയവേയാണ് കൊലപ്പെട്ട യുവതിയുടെ സഹോദരനും  ബന്ധുവും പ്രതികാരം ചെയ്തത്.  

നഗരത്തിലെ തിരക്കേറിയ ക്രോസിംഗിൽ വച്ചാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ യുവാവും ബന്ധുവും ഡോക്ടര്‍ ദമ്പതിമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷം ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കിലെത്തിയര്‍ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.  സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ക്കായി പൊലീസ് വലവിരിച്ചിട്ടുണ്ട്. 
 

Doctor couple shot dead in Bharatpur district of Rajasthan by unidentified assailants. pic.twitter.com/NAHDYcnBd4

— ⭐️Sachin Saini⭐️ (@sachinsaini14)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!