കൊവിഡ് രോഗികള്‍ക്ക് അടക്കം വ്യാജ ചികിത്സ; 'ശാപ്പാട്ടുരാമന്‍' അറസ്റ്റില്‍

By Web TeamFirst Published May 29, 2021, 10:01 AM IST
Highlights

കൊവിഡ് രോഗലക്ഷണവുമായി എത്തിയ രോഗികള്‍ക്ക് അടക്കം ഇയാള്‍ ഇവിടെ ചികിത്സ നല്‍കുന്നുവെന്ന പരാതിയിലാണ് നടപടി. സിറിഞ്ചുകളും മരുന്നുകളും വിവിധ രോഗങ്ങള്‍ക്കുള്ള ഇന്‍ജെക്ഷനടക്കം ഇവിടെ നല്‍കിയിരുന്നതായാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയത്. 

കൊവിഡ് രോഗികള്‍ക്ക് അടക്കം വ്യാജ ചികിത്സ നടത്തിയ പ്രമുഖ യുട്യൂബര്‍ അറസ്റ്റില്‍. ശാപ്പാട്ടുരാമന്‍ എന്ന  യുട്യൂബ് ചാനലിലൂടെ പ്രസിദ്ധനായ ആര്‍ പൊര്‍ച്ചെഴിയനാണ് അറസ്റ്റിലായത്. വിദഗ്ധ പരിശീലനമോ മെഡിക്കല്‍ ഡിഗ്രിയോ കൂടാതെയായിരുന്നു ഇയാളുടെ കൊവിഡ് ചികിത്സ. ചിന്നസേലത്തിന് സമീപമുള്ള കൂഗയൂരില്‍ അറുപതുകാരനായ ഇയാള്‍ ഒരു ക്ലിനിക് നടത്തിയിരുന്നു.  

കൊവിഡ് രോഗലക്ഷണവുമായി എത്തിയ രോഗികള്‍ക്ക് അടക്കം ഇയാള്‍ ഇവിടെ ചികിത്സ നല്‍കുന്നുവെന്ന പരാതിയിലാണ് നടപടി. സിറിഞ്ചുകളും മരുന്നുകളും വിവിധ രോഗങ്ങള്‍ക്കുള്ള ഇന്‍ജെക്ഷനടക്കം ഇവിടെ നല്‍കിയിരുന്നതായാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയത്. ക്ലിനിക്കില്‍ നിന്ന് ആരോഗ്യ ഉപകരണങ്ങളും പിടിച്ചെടുത്തി. ഇലക്ട്രോ ഹോമിയോപ്പതി ബിരുദം (ബിഇഎംഎസ്) ബിരുദം മാത്രമുള്ള വ്യക്തിയാണ് ഇയാളെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഇയാളുടെ യുട്യൂബ് ചാനലിലുള്ളത്. വിവിധ രീതിയിലെ ഭക്ഷണം കഴിച്ചുള്ള റെക്കോര്‍ഡ് സൃഷ്ടിക്കലാണ് ഈ ചാനലിലെ പ്രധാന ഇനം. വെളളിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യോഗ്യതയില്ലാതെയായിരുന്നു ഇയാളുടെ അലോപ്പതി ചികിത്സയെന്നും ആരോഗ്യ വകുപ്പ് വിശദമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!