കൊ​വി​ഡ് ബാ​ധി​ത​നാ​യ ഡോ​ക്ട​ർ ‌കോ​വി​ഡ് ബാധിതയായ യുവതിയെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി

Web Desk   | Asianet News
Published : Jul 28, 2020, 12:59 PM ISTUpdated : Jul 28, 2020, 01:07 PM IST
കൊ​വി​ഡ് ബാ​ധി​ത​നാ​യ ഡോ​ക്ട​ർ ‌കോ​വി​ഡ് ബാധിതയായ യുവതിയെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി

Synopsis

പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലായിരുന്നു. ഡോക്ടറായ പ്രതിയും ഇതേ വാര്‍ഡിലായിരുന്നു ഉണ്ടായിരുന്നതെന്ന് നോയിഡ പൊലീസ്

നോ​യി​ഡ: കൊ​വി​ഡ് ബാധിതനായി ചികില്‍സയില്‍ കഴിയുന്ന ഡോക്ടര്‍ കൊവിഡ് വാര്‍ഡിലെ മറ്റൊരു രോഗിയെ പീഡിപ്പിച്ചെന്ന് പരാതി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. 20 വയസുകാ​രി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ഡോ​ക്ട​ര്‍​ക്കെ​തി​രെ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 

പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലായിരുന്നു. ഡോക്ടറായ പ്രതിയും ഇതേ വാര്‍ഡിലായിരുന്നു ഉണ്ടായിരുന്നതെന്ന് നോയിഡ പൊലീസ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ രണ്‍വിജയ് സിംഗ് പറഞ്ഞു.

മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് ഒ​രേ കൊവിഡ് വാ​ര്‍​ഡി​ല്‍ പു​രു​ഷ​നെ​യും സ്ത്രീ​യെ​യും പ്ര​വേ​ശി​പ്പി​ച്ച​ത് ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ തെ​റ്റാ​ണെ​ന്ന് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു

കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

അതേ സമയം കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ പൊലീസിന് പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഇതിനുള്ള ക്രമീകരണങ്ങളും അനുവാദവും വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. ആരോപണ വിധേയനായ ഡോക്ടറെ ഹോസ്പിറ്റലിലെ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത അധ്യാപികയെ തല്ലി വിദ്യാർത്ഥി; പന്ത്രണ്ടാം ക്ലാസുകാരൻ അറസ്റ്റിൽ
അര്‍ദ്ധരാത്രി മദ്യലഹരിയിൽ യുവതികൾ, നടുറോഡിൽ പരാക്രമം; ടാക്സി ഡ്രൈവറെ ചെയിൻ കൊണ്ട് മർദ്ദിച്ചു